രാമായണ മാസാരംഭത്തിൽ രാമകഥയ്ക്ക് ചുവടുവച്ച് അനുസിത്താര- വീഡിയോ

July 18, 2020

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് അനുസിത്താര. അഭിനയത്തിനൊപ്പം നൃത്തത്തിലും മികവ് പുലർത്തുന്ന അനുസിത്താര, ലോക്ക് ഡൗൺ കാലം വയനാട്ടിലെ പുതിയ വീട്ടിലാണ് ചിലവഴിച്ചത്. അതിനോടൊപ്പം തന്നെ വയനാടൻ വിശേഷങ്ങളും പാചകക്കൂട്ടുകളുമെല്ലാം അനുസിത്താര യൂട്യൂബിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ, രാമായണ മാസാരംഭത്തോട് അനുബന്ധിച്ച് രാമകഥക്ക് ചുവടുവയ്ക്കുകയാണ് താരം.

‘ദശാവതാരം’ എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിനാണ് അനുസിത്താര ചുവടുവയ്ക്കുന്നത്. ഒട്ടേറെ താരങ്ങൾ അനുസിത്താരയുടെ നൃത്തത്തിന് അഭിനന്ദനം അറിയിച്ചു.

Read More: അന്ന് വധുവിനെ തേടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു; ഒടുവിൽ കല്യാണമായെന്ന് നടൻ വിജിലേഷ്

മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനുസിത്താര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത. വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനുസിത്താരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനുസിത്താര സിനിമയിൽ സജീവമായത്.

Story highlights-anusithara dancing video