പുതിയൊരു വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സൂപ്പറാണ് ‘ഏയ് ഓട്ടോ വ്‌ളോഗ്’

July 20, 2020
AyeAuto Vlog Special

ഒരു വാഹനം എന്നത് പലരുടേയും സ്വപ്‌നമാണ്. എന്നാല്‍ ഒരു വാഹനം തെരഞ്ഞെടുക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷ, കാര്യക്ഷമത, രൂപഭംഗി അങ്ങനെ എത്രയെത്ര കാര്യങ്ങള്‍. പലപ്പോഴും വാഹനദാതാക്കളില്‍ നിന്നും വാഹനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായിരിക്കണം എന്നില്ല. അതുകൊണ്ടാണ് പലരും വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനം ഉപയോഗിച്ച് പരിചയമുള്ള ഒരാളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടുന്നത്.

ഇത്തരത്തില്‍ വാഹനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്ക് ഉത്തരം ലഭ്യമാകുന്ന ഒരു ഇടമുണ്ട്. ഏയ് ഓട്ടോ വ്‌ളോഗ് എന്ന യുട്യൂബ് ചാനല്‍. വിവിധ വാഹനങ്ങളെക്കുറിച്ചുള്ള റിവ്യു ആണ് ഈ ചാനലില്‍ ലഭ്യമാവുക. ഏയ് ഓട്ടോ എന്ന പേര് മലയാളികള്‍ക്ക് അപരിചിതമല്ല. അതുകൊണ്ടുതന്നെ ഏയ് ഓട്ടോ വ്‌ളോഗും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു.

ഒരു വാഹനത്തെക്കുറിച്ച് സത്യസന്ധമായ വിവരങ്ങള്‍ നല്‍കുന്നതിന് ഒപ്പം ആ വാഹനത്തിന്റെ എല്ലാ കാര്യങ്ങളും വിലയിരുത്തുന്നു എന്നതാണ് ഏയ് ഓട്ടോ വ്‌ളോഗിന്റെ പ്രധാന ആകര്‍ഷണം. ഇതിനോടകം തന്നെ നിരവധിപ്പേര്‍ ഏയ് ഓട്ടോ വ്‌ളോഗിനെ ഹൃദയത്തിലേറ്റുകയും ചെയ്തു.

ഒരു വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിക്ക് മികച്ച തീരുമാനം എടുക്കാന്‍ വാഹനങ്ങളെക്കുറിച്ചുള്ള ഈ വിലിരുത്തല്‍ വീഡിയോ ഗുണം ചെയ്യും. മാത്രമല്ല സംശയങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരവും ലഭ്യമാക്കുന്നുണ്ട് ഏയ് ഓട്ടോ വ്‌ളോഗ്.