സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

July 15, 2020
CBSE Result 2020 Class 10 Declared

ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 91.46 ആണ് വിജയ ശതമാനം.
cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ അറിയാം. ഫലം എസ്എംഎസ് ആയി ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക. ഫോര്‍മാറ്റ്: CBSE10 >സ്പേസ്< റോള്‍ നമ്പര്‍ >സ്പേസ്< അഡ്മിറ്റ് കാര്‍ഡ് ഐഡി.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമാണ് ഇത്തവണത്തെ വിജയ ശതമാനം. 2019-ല്‍ 91.10% വിദ്യാര്‍ത്ഥികളാണ് തുടര്‍പഠനത്തിന് യോഗ്യത നേടിയത്. അതേസമയം സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലും 99.28 വിജയശതമാനത്തോടെ തിരുവനന്തപുരം റീജിയന്‍ നേട്ടം കൊയ്തു.

അതേസമയം കൊവിഡ് 19 എന്ന മഹാമാരിയുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ ചില വിഷയങ്ങള്‍ക്ക് പരീക്ഷ നടത്തിയിരുന്നില്ല. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസൈന്‍മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയ മൂന്ന് വിഷയങ്ങളുടെ ശരാശരി ആണ് റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുത്തിരിക്കുന്നത്.

Story highlights: CBSE Result 2020 Class 10 Declared