സോഫയിലിരുന്ന് പറന്ന് ടിവി കണ്ടു; ഇത് അതിസാഹസികമായ പാരാഗ്ലൈഡിങ്
സാഹസികത ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ സാഹസികത നിറഞ്ഞ വീഡിയോകള്‍ അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും. ചില ദൃശ്യങ്ങള്‍ കാണുമ്പോള്‍ കാഴ്ചക്കാരില്‍ കൗതുകവും ആശ്ചര്യവുമൊക്കെയാണ് നിറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നതും അതിശയിപ്പിക്കുന്ന ഒരു പാരാഗ്ലൈഡിങ് വീഡിയോ ആണ്.
പാരാഗ്ലൈഡിങ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആകാശത്തിനും ഭീമിക്കും ഇടയിലായി ഒരു ബലൂണിന്റെ സഹായത്തോടെ പക്ഷികളെ പോലെ പറന്നു നടക്കുന്ന അനുഭവം ആയിരിക്കും പലര്‍ക്കും ഓര്‍മ്മ വരിക. എന്നാല്‍ ശ്രദ്ധ നേടുന്ന പാരാഗ്ലൈഡിങ് ഏറെ വ്യത്യസ്തമാണ്.
ബലൂണിനൊപ്പം ഘടിപ്പിച്ച സോഫയലിരുന്ന് ടിവി കണ്ടുകൊണ്ട് ഹസന് എന്ന യുവാവ് നടത്തിയ പാരാഗ്ലൈഡിങിന്റെ വീഡിയോ കാഴ്ചക്കരെ അദ്ഭുതപ്പെടുത്തുന്നു. തുര്‍ക്കിയിലെ ഇസ്മിര്‍ സ്വദേശിയാണ് ഹസന്. 29കാരനായ ഈ യുവാവ് പാരാഗ്ലൈഡിങ് പൈലറ്റും ഇന്‍സ്ട്രക്ടറുമാണ്. ആരേയും അതിശയിപ്പിക്കുന്ന ഈ പാരാഗ്ലൈഡിങ്ങിലൂടെ താരമായി മാറി ഹസന്. പ്രത്യേകം തയാറാക്കിയ ഉരുക്ക് ഫ്രെയിമിലാണ് സോഫ ഘടിപ്പിച്ചത്. ഒപ്പം ടെലിവിഷനും ഘടിപ്പിച്ചു.
തെക്കു പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഫെതിയ ജില്ലയിലെ മുഗ്ല പ്രവിശ്യയിലെ ഓലുഡെനിസില് വെച്ചായിരുന്നു ഹസന്റെ സാഹസിക പ്രകടനും. പാരഗ്ലൈഡിങിനിടെ ഇദ്ദേഹം ടിവി ഓണ്‍ ചെയ്യുകയും ഷൂസ് മാറ്റി മറ്റൊരു ചെരുപ്പ് ധരിക്കുകയുമൊക്കെ ചെയ്തു. എന്തായാലും സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ പോലും കൗതുകം നിറയ്ക്കുകയാണ് ഹസന്റെ ഈ അതിസാഹിക പാരാഗ്ലൈഡിങ്.
Story highlights: Extreme Adventurous Paragliding By Hasan