സൈക്കിൾ ഓടിക്കുന്ന ആളുകളുടെ മുകളിലൂടെ നടന്നുനീങ്ങി പെൺകുട്ടിയുടെ അഭ്യാസം; കൗതുക കാഴ്ച

July 3, 2020
tread

സമൂഹമാധ്യമങ്ങളിൽ അഭ്യാസ പ്രകടനങ്ങൾ കണ്ട് കണ്ണ് തള്ളിയിട്ടുള്ളവരാണ് നമ്മളിൽ മിക്കവരും. അത്തരത്തിൽ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്. സൈക്കിൾ ഓടിക്കുന്ന ആളുകളുടെ മുകളിലൂടെ നടന്നുനീങ്ങുന്ന ഒരു പെൺകുട്ടിയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

പ്രാക്ടീസ് മേയ്ക്സ് എ മാൻ പെർഫെക്ട് എന്നാണല്ലോ…നിരന്തരമായ പ്രാക്ടീസിലൂടെ മാത്രമേ ഈ അഭ്യാസം ഇത്ര കൂളായി ചെയ്യാൻ സാധിക്കുകയുള്ളു. അഞ്ച് സെക്കന്റസ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടകം ഒരു മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ജീവൻ പണയംവെച്ചുള്ള ഈ അഭ്യാസപ്രകടനങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ഈ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നതും.

Read also: കായലിലേക്ക് പെയ്തിറങ്ങുന്ന വലിയ ആലിപ്പഴങ്ങൾ; കൗതുകമായി അപൂർവ കാഴ്ച, വീഡിയോ

വേറിട്ടതും കൗതുകം നിറഞ്ഞതുമായ ഇത്തരം വീഡിയോകൾക്ക് നിറഞ്ഞ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കാറുള്ളതും.

കഠിനാദ്ധ്വാനവും ആത്മധൈര്യവും ഉണ്ടെങ്കിൽ എന്തും കീഴടക്കാൻ സാധിക്കുമെന്ന് ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ചിത്രങ്ങൾ. എന്നാൽ കുട്ടികൾ ഇത് കണ്ട് അനുകരിക്കരുതെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്.

Story Highlights: girl walking over humans on bicycles viral video