ഉലുവ വെള്ളവും ആരോഗ്യഗുണങ്ങളും

July 2, 2020
fenugreek

മഴക്കാലത്ത് ഒന്നും രണ്ടുമല്ല നിരവധിയാണ് അസുഖങ്ങൾ നമ്മെ തേടിയെത്തുന്നത്. എന്നാൽ കൊറോണ വൈറസ് വിതച്ച ഭീതിയിൽ ഭയന്ന് നിൽക്കുകയാണ് സംസ്ഥാനവും. ഡെങ്കിപ്പനിയും എലിപ്പനിയുമൊക്കെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇക്കാലത്ത് ആരോഗ്യകാര്യത്തിൽ നാം അതീവ ശ്രദ്ധ ചെലുത്തണം. ദിവസവും ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കറികള്‍ക്ക് രുചി പകരാനും വെള്ളം തിളപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്ന ഉലുവ ഔഷധങ്ങളുടെ അപൂര്‍വ്വ കലവറകൂടിയാണ്. അൽപ്പം കയ്പ്പാണെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് ഉലുവ. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള മിക്ക രോഗങ്ങൾക്കും ഒരു പ്രതിവിധി കൂടിയാണ് ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം.

Read also: പച്ചപ്പ് നിറഞ്ഞ മലനിരകൾക്കും കോടമഞ്ഞിനും മുകളിലൂടെ മനസ് നിറച്ച് ഒരു ആകാശയാത്ര…

ഉലുവയ്ക്ക് പുറമെ, ജീരകവെള്ളവും ആരോഗ്യകാര്യത്തിൽ മുന്നിലാണ്. കുറഞ്ഞ കലോറി മാത്രം അടങ്ങിയിട്ടുള്ള ജീരകം പല തരത്തിലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്കുമുള്ള മികച്ച ഒരു പ്രതിവിധി കൂടിയാണ്. ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഇടയ്ക്കിടെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

മഴക്കാലത്ത് വെള്ളം കുടി നിർബദ്ധമായും ശീലമാക്കണം. ധാരാളമായി വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വിഷാംശത്തെ ഒരു പരിധിവരെ പുറന്തള്ളാൻ സഹായിക്കും.

Story Highlights: Fenugreek and health