‘വാതിക്കല് വെള്ളരിപ്രാവ്..’ ; സുന്ദര ഗാനത്തിനൊപ്പം മനോഹരമായ ചുവടുകളുമായി ഒരു കൊച്ചു കലാകാരി

പ്രണയം നിറഞ്ഞ പാട്ടാണ് ‘സൂഫിയും സുജാത’യിലേയും ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന് തുടങ്ങുന്നത്. എന്നാൽ ഒരു കുഞ്ഞു മിടുക്കി ആ പാട്ടിന് മനോഹരമായ ചുവടുകൾ പകരുമ്പോൾ പ്രണയത്തേക്കാൾ ഓമനത്തമാണ് നിറയുന്നത്.
കുഞ്ഞു ദാവണിയിൽ സുന്ദരിയായി പാട്ടിന് ചുവടുവയ്ക്കുകയാണ് ലക്ഷ്മി എന്ന മിടുക്കി. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കട്ടുറുമ്പ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ലക്ഷ്മിയാണ് നൃത്തത്തിലൂടെ മനം കവരുന്നത്.
ലാസ്യഭാവങ്ങളൊക്കെ പകർന്ന് ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ അഥിതി റാവു ഹൈദരാലിയുടെ അതേരീതിയിലുള്ള വസ്ത്രവും ചുവടുകളുമൊക്കെയാണ് ലക്ഷ്മിയും കാഴ്ച വയ്ക്കുന്നത്. കട്ടുറുമ്പിൽ നിരവധി സ്കിറ്റുകളിലൂടെയും നൃത്തത്തിലൂടെയും ലക്ഷ്മി ശ്രദ്ധ നേടിയിരുന്നു. ‘സൂഫിയും സുജാതയും’ സിനിമയിലെ പാട്ടുപോലെ ലക്ഷ്മിയുടെ നൃത്തവും മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം, മലയാള സിനിമാലോകത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടായപ്പോൾ റിലീസ് ചെയ്ത ചിത്രമാണ് ‘സൂഫിയും സുജാതയും’. ആമസോൺ പ്രൈമിലൂടെ ഓൺലൈനായാണ് ‘സൂഫിയും സുജാതയും’ റിലീസ് ചെയ്തത്. ജയസൂര്യ, അദിതി റാവു ഹൈദരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Read More: സംസ്ഥാനത്ത് ഇന്ന് 903 പേർക്ക് കൊവിഡ്; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
പുതുമുഖമായ ദേവ് മോഹനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്. ജൂലൈ 3നായിരുന്നു ആമസോൺ പ്രൈമിലൂടെ ‘സൂഫിയും സുജാതയും’ പ്രേക്ഷകരിലേക്ക് എത്തിയത്.
Story highlights-Katturumbu fame lakshmi dance