സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്‌ 449 പേര്‍ക്ക്; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

July 13, 2020
15,768 New Covid cases Reported in Kerala

കേരളത്തില്‍ പുതുതായി 449 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരും. 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകര്‍- 5, ഡിഎസ്സി- 10, ബിഎസ്എഫ്- 1, ഇന്‍ഡോ ടിബറ്റര്‍ ബോര്‍ഡര്‍ ഫോഴ്സ്- 77, ഫയര്‍ഫോഴ്സ്- 4, കെഎസ്ഇ- 3 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്കുകള്‍. 162 രോഗികളുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍

ആലപ്പുഴ- 119
തിരുവനന്തപുരം- 63
മലപ്പുറം- 47
പത്തനംതിട്ട- 47
കണ്ണൂര്‍- 44
കൊല്ലം- 33
പാലക്കാട്- 19
കോഴിക്കോട്- 16
എറണാകുളം- 15
വയനാട്- 14
കോട്ടയം 10
തൃശ്ശൂര്‍-9
കാസര്‍ഗോട്- 9
ഇടുക്കി- 4

Story highlights: Kerala Corona Virus Covid 19 Latest Updates