‘കല്യാണാലോചന വന്നപ്പോൾ ഏട്ടന്റെ വീട്ടുകാരോട് രണ്ട് വട്ടം ചോദിച്ചു കുട്ടീടെ ഫോട്ടോ നല്ല പോലെ കണ്ടല്ലോ അല്ലേ’; നിറത്തിന്റെ പേരിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഒരു കുറിപ്പ്

July 25, 2020
lakshmi

ഈ നൂറ്റാണ്ടിലും നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ മനുഷ്യർ മാറ്റിനിർത്തപ്പെടാറുണ്ടെന്ന് പറഞ്ഞാൽ അത്ഭുതം തോന്നില്ല. കാരണം നമ്മളിൽ പലരും ഇത്തരത്തിലുള്ള വിവേചനത്തിലൂടെ കടന്നുപോയവരോ, തമാശക്കെങ്കിലും മറ്റുള്ളവരെ കളിയാക്കിയിട്ടുള്ളവരോ ആയിരിക്കാം.

ഗായിക സയനോര ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം നിറത്തിന്റെ പേരിൽ താൻ നേരിട്ട മാറ്റിനിർത്തലുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ ഇരുണ്ട നിറത്തിന്റെ പേരിൽ അനുഭവിച്ച ഒറ്റപ്പെടുത്തലുകളെക്കുറിച്ച് പങ്കുവയ്ക്കുന്ന ലക്ഷ്മി എന്ന യുവതിയുടെ ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം.

ജോർജ് ഫ്ളോയ്ഡിനെ കുറിച്ചും black lives matter ക്യാമ്പയിനെക്കുറിച്ചുമൊക്കെ അറിഞ്ഞപ്പോൾ മുതൽ ഇതെഴുതണമെന്നു കരുതിയതാണ്. ഗായിക സയനോര താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞതോടെ ഇനിയും വൈകിക്കൂടാ എന്ന് തോന്നി. വിദേശരാജ്യങ്ങളിലെ കാര്യമല്ല.. നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും നിറം കുറഞ്ഞതിന്റെ പേരിൽ സഹതാപമോ പരിഹാസമോ കുത്തുവാക്കുകളോ കേൾക്കാത്ത ഇരുണ്ടനിറക്കാരുണ്ടോ..?

ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്….പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയതാണ്…..കല്യാണാലോചന സമയത്ത് ഏറ്റവും കൂടുതൽ കേട്ട ഒരു വാചകമാണ് “പഠിപ്പൊന്നും അവർക്കൊരു പ്രശ്നമല്ല. നല്ല കളറുള്ള ഒരു കുട്ടി വേണം”.

കല്യാണം ഉറപ്പിച്ചപ്പോൾ. എട്ടൻ നല്ല ഫെയർ ആണ്. എനിക്ക് പൊതുവെ ഇത്തിരി നിറം കുറവാണ്. കല്യാണ ആലോചന വന്നപ്പോൾ തൊട്ടു കേൾക്കാൻ തുടങ്ങി “അയ്യോ ഇത് വേണോ പയ്യനു നല്ല കളർ ഉണ്ടല്ലോ”.

ഏട്ടന്റെ വീട്ടുകാരോട് രണ്ട് വട്ടം ചോദിച്ചു കുട്ടീടെ ഫോട്ടോ നല്ല പോലെ കണ്ടല്ലോ അല്ലേ എന്ന്. കാരണം അപ്പോഴേക്കും നിറത്തിന്റെ പേരിൽ ഉള്ള തഴയൽ ഒരുപാടായി കഴിഞ്ഞിരുന്നു… അതിനു മുൻപേ വന്ന ആലോചന ഓക്കേ വീട്ടുകാർ ആദ്യം വിളിക്കും താൽപര്യം ഉണ്ട് എന്ന് പറഞ്ഞ് പുറകെ ഒരാഴ്ച കഴിഞ്ഞ് വീണ്ടും വിളിച്ചിട്ട് പറയും അവന് നല്ല കളർ ഉള്ള കുട്ടി വേണം എന്നാണ് അത് കൊണ്ട് പ്രൊസീഡ് ചെയ്യുന്നില്ല എന്ന്…(പിന്നെ എന്തിനടോ ആദ്യം വിളിച്ചത്.. കല്യാണം ആലോചിക്കുന്ന പയ്യനെ കാണിക്കാതെ ആണോ താൽപര്യം ഉണ്ടെന്ന് പറയുന്നത്)

കല്യാണതിനു ​​മുൻപേ സംസാരിക്കണം എന്ന് ഒരു നിർബന്ധം ഉണ്ടായിരുന്നു ഏട്ടന്, അപ്പോ ഞാൻ വീണ്ടും ചോദിച്ചു ഫോട്ടോ ശരിക്കും കണ്ടല്ലോ അല്ലെ എന്ന്. അപ്പോ എനിക്ക് കിട്ടിയ ആ ഒരൊറ്റ മറുപടിയിൽ നിന്ന് ഞാൻ ഉറപ്പിച്ചു ഈ മനുഷ്യൻ മതി എനിക്ക്ഇനി അങ്ങോട്ട് എന്ന്.

എൻഗേജ്‌മെന്റ് ആയപ്പോൾ വീണ്ടും കേട്ടു.. കല്യാണം ആയപ്പോൾ പിന്നേം. അത് കഴിഞ്ഞ് വീണ്ടും കേട്ടത് ഗർഭിണിയായപ്പോൾ ആണ്. കുങ്കുമപ്പൂവ് കഴിക്ക് അല്ലെങ്കിൽ കുഞ്ഞിന് നിറം ഉണ്ടാകില്ല.. ഈ സിറ്റുവേഷനിൽ ഒക്കെയും എന്റെ കൂടെ ഏറ്റവും കൂടുതൽ സ്ട്രെങ്ത് ആയി നിന്നത് എന്റെ ഏട്ടൻ ആണ്.. കുങ്കുമപ്പൂവ്‌ പോയിട്ട് കുഞ്ഞിന് കളർ വരുത്താനുള്ള എന്തെങ്കിലും കഴിച്ചാൽ അപ്പോൾ ബാക്കി പറയാം എന്ന് ഏട്ടൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ എപ്പോഴും ചർച്ച ചെയ്യുന്ന ഒരു കാര്യം ആണ് ഇത് .. ഇതിനൊക്കെ എന്നാണ് ഒരു മാറ്റം വരാൻ പോകുന്നത്? കുറഞ്ഞത് നമ്മുടെ ഒക്കെ കുഞ്ഞുങ്ങളുടെ തലമുറ മുതൽ എങ്കിലും ഒരു മാറ്റം വരണം എന്ന് ആഗ്രഹിക്കുന്നു.

Story Highlights: സംസ്ഥാനത്ത് ഇന്ന് മഴ ശക്തിപ്രാപിക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

പഠിപ്പൊരു പ്രശ്നമാണെടോ. സ്കൂളിലെയും കോളേജിലെയും പഠിപ്പ് മാത്രമല്ല ചിന്താഗതികളും കാഴ്ചപ്പാടുകളുമെല്ലാം ഒരു പ്രശ്നമാണ്.

നമുക്ക് ചുറ്റും നമ്മൾ അറിഞ്ഞും അറിയാതെയും ഒരുപാട് ജോർജ് ഫ്ലോയിഡുമാർ ഉണ്ടാകുന്നുണ്ട്. അത്കൊണ്ട് നമ്മുടെ മക്കളിൽ നിന്ന് നമുക്ക് ഒരു മാറ്റത്തിന് തുടക്കം കുറിക്കാം.

Story Highlights: lakshmi about black lives matter.