കളിവണ്ടിയിൽ കൂട്ടുകാരിക്കൊപ്പം നഗരം കാണാനിറങ്ങിയ കുരുന്ന്; ചെന്നെത്തിയത് പോലീസിന്റെ മുന്നിൽ-വീഡിയോ

July 20, 2020

ഭാഗ്യം ചെയ്ത തലമുറയാണ് ഇന്നത്തേത്. അവർക്ക് ടെക്നോളജിയുടെ അനന്ത സാധ്യതകളാണ് മുന്നിലുള്ളത്. സ്മാർട്ട് ഫോണുകളിൽ തുടങ്ങി കളിപ്പാട്ടങ്ങളിൽ വരെ അമ്പരപ്പിക്കുന്ന മുന്നേറ്റമാണുണ്ടായിരിക്കുന്നത്. നിരത്തിലോടുന്ന ആഡംബര വാഹനങ്ങളുടെ മാതൃകയിൽ അതേ സജ്ജീകരണങ്ങളോടെ കുട്ടികൾക്ക് ടോയ് കാറുകൾ ഇന്ന് ലഭ്യമാണ്. വീടിനുള്ളിൽ ടോയ് കാർ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ വലിയ വാഹനങ്ങൾക്കൊപ്പം നിരത്തിലേക്കിറങ്ങിയാൽ എന്താകും അവസ്ഥ?

അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ടോയ് കാറുമായി നഗരം കാണാൻ ഇറങ്ങിയതാണ് ഒരു കുട്ടി. ഒപ്പം സമപ്രായത്തിലുള്ള കൂട്ടുകാരിയുമുണ്ട്. ചൈനയിലാണ് സംഭവം.

Read More: മഴക്കാലത്ത് മുഖത്തിനും മുടിക്കും വേണം, പ്രത്യേക കരുതൽ

വടക്കൻ ചൈനയിലെ സുൻഹ്വ എന്ന പ്രദേശത്താണ് കുട്ടികൾ കളിവണ്ടിയുമായി നിരത്തിലിറങ്ങിയത്. വാഹനത്തിൽ സഞ്ചരിച്ച ഒരു സ്ത്രീ കുട്ടികൾ ഒറ്റയ്ക്ക് നീങ്ങുന്നത് കണ്ട് ഓടിയെത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്. യാത്രക്കാരിയുടെ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പോലീസും ഓടിയെത്തി. വീട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് പ്രധാന റോഡിലേക്ക് രണ്ടാളും എത്തിയത്.

Story highlights-little boy caught on busy highway taking girl for a ride in toy car