ലോക്ക്ഡൗൺ കാലം നിങ്ങളെ ഒരു സോഷ്യൽ മീഡിയ അഡിക്റ്റാക്കി മാറ്റിയോ…തിരിച്ചറിയാൻ ചില എളുപ്പമാർഗങ്ങൾ
കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ചുപോലും ചിന്തിക്കാൻ കഴിയാത്തവരാണ് ഇന്ന് മിക്കവരും. അതിന് പുറമെ ലോക്ക്ഡൗൺ സമ്മാനിച്ച ഏകാന്തത കൂടുതൽ ആളുകളെയും മൊബൈൽ ഫോണിന് അടിമകളാക്കി മാറ്റി. എന്നാൽ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഫോൺ ഉപയോഗം കൂടിയോ എന്നറിയാൻ ചില മാർഗങ്ങൾ പരീക്ഷിച്ച് നോക്കാം.
ബാത്‌റൂമിൽ പോകുമ്പോൾ പോലും ഫോൺ കൈയിൽ കരുതുന്നവരാണോ നിങ്ങൾ..? എങ്കിലിത് നിങ്ങളൊരു മൊബൈൽ അഡിക്റ്റാണ് എന്നതിന്റെ സൂചനയാണ് നൽകുന്നത്. വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ഫോൺ കൈയിലില്ലെങ്കിൽ നിങ്ങൾ ആശങ്കപ്പെടാറുണ്ടോ…? വെറുതെ കിട്ടുന്ന ഓരോ സമയവും ഫോണിൽ നോക്കാനുള്ള പ്രവണതയും നിങ്ങൾ ഫോണിന് അഡിക്റ്റാണ് എന്നാണ് സൂചിപ്പിക്കുന്നത്.
നെറ്റ് ഓഫർ തീരുമ്പോഴുള്ള ആശങ്ക, നോട്ടിഫിക്കേഷൻ ശബ്ദം കേൾക്കുമ്പോൾ ഫോൺ നോക്കാനുള്ള ധൃതി എന്നിവയൊക്കെ സോഷ്യൽ മീഡിയ അഡിക്ഷനെ സൂചിപ്പിക്കുന്ന ഘടകങ്ങളാണ്.
തുടക്കത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും ശരീരത്തെയും മനസിനെയും ദോഷകരമായി ബാധിക്കുന്നതാണ് മൊബൈൽ ഫോൺ അഡിക്ഷൻ.
Read also: ‘കുസുമവദന മോഹസുന്ദരാ’; ചിരി നിറച്ച് ജയറാമും ഉറുവശിയും, ശ്രദ്ധനേടി ആനിമേറ്റഡ് വേർഷൻ
രാവിലെ ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ കൂടെ ഉണ്ടാവുന്ന സന്തത സഹചാരിയാണ് മൊബൈൽ ഫോൺ. ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ തലയ്ക്കരികിൽ വയ്ക്കുന്ന ശീലമുണ്ടോ…? എങ്കിലത് അത്ര നല്ല ശീലമല്ല. ഇത് ഒരുപക്ഷെ മാരക രോഗത്തിന് വരെ കാരണമാകാം.
മൊബൈൽ ഫോണിൽ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ഫ്രീക്വൻസ് എനർജി മസ്തിഷ്ക ക്യാൻസറിന് വരെ കരണമാകുന്നതാണ്. അതോടൊപ്പം ശ്രവണ ഗ്രന്ഥിയിലും, ഉമിനീർ ഗ്രന്ഥിയിലും വരെ ക്യാൻസർ ഉണ്ടാകാൻ ഇത് കാരണമാകും. മാരകരോഗങ്ങൾക്ക് കരണമാകുന്നതിനാൽ ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ മാറ്റിവയ്ക്കണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തതിന് ശേഷം ഫോൺ ഉപയോഗിക്കുന്നവരും ഒന്ന് കരുതിയിരുന്നോളൂ. ഇത് നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തിയെ ഇല്ലാതാക്കാൻ കാരണമാകും. ഉറങ്ങുന്നതിന് മുൻപായി കൂടുതൽ സമയം ഫോണിൽ ചിലവിടുന്നത് ഉറക്കത്തെയും ദോഷകരമായി ബാധിക്കും.
Story Highlights: lock down and social media addiction