കൂടുതൽ സമയവും തനിച്ചിരിക്കാൻ ഇഷ്ടപ്പെടുന്നവർ അറിയാൻ…
സൗഹൃദവും ബഹളവും അരോചകമായി തോന്നാറുണ്ടോ.. എങ്കിൽ നിങ്ങൾ ഒരുപക്ഷെ ബുദ്ധിമാന്മാർ ആയിരിക്കും. അടുത്തിടെ നടത്തിയ പഠനത്തിലാണ് കൂടുതൽ സമയം ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്നവർ കൂടുതൽ ബുദ്ധിമാന്മാരാണെന്ന് കണ്ടെത്തിയത്.
സാധാരണ ആളുകളെ സംബന്ധിച്ച് സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഒപ്പം ഇരിക്കുമ്പോഴാണ് കൂടുതൽ സന്തോഷം ഉണ്ടാകുന്നത്. എന്നാൽ ബുദ്ധിമാന്മാരിൽ നടത്തിയ പഠനങ്ങളിൽ ഇവർക്ക് കൂടുതൽ സമയവും ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടമെന്ന് കണ്ടെത്തി.
ബ്രിട്ടീഷ് ജേണൽ ഓഫ് സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ബുദ്ധിമാന്മാരായ ആളുകൾക്ക് ഒരു പ്രശ്നത്തെ വളരെ എളുപ്പത്തിൽ നേരിടാൻ സാധിക്കും. അതുകൊണ്ട് തന്നെ മറ്റ് ആളുകളെ കൂടുതലായി ആശ്രയിക്കാൻ ഇവർക്ക് താത്പര്യം ഉണ്ടാവില്ല. 15000-ലധികം ആളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
Read also: ചതുപ്പിൽ കുടുങ്ങിക്കിടന്ന മാനിനെ രക്ഷിച്ചത് ജീവൻ പണയംവെച്ച്; നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ
എന്നാൽ കൂടുതൽ സമയം സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നതുകൊണ്ട് നിങ്ങൾ ബുദ്ധിമാന്മാരല്ലെന്ന് അർത്ഥമില്ല. കാരണം ഈ യുഗത്തിൽ സൗഹൃദങ്ങൾ വളരെ അത്യവശ്യമായ ഒന്നാണ് എന്നും പഠനത്തിൽ പറഞ്ഞുവയ്ക്കുന്നുണ്ട്.
Story Highlights: most intelligent people love spending alone