സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂര്‍ സ്വദേശിനി

July 13, 2020

കേരളത്തില്‍ ഒരാള്‍ക്കൂടി കൊവിഡ് രോഗം മൂലം മരണപ്പെട്ടു. കണ്ണൂര്‍ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് മരിച്ചത്. 63 വയസായിരുന്നു പ്രായം.

ഏറെക്കാലമായി അര്‍ബുദ രോഗത്തിനും ചികിത്സയിലായിരുന്നു ആയിഷ ഹജ്ജുമ്മ. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലിരിക്കെയാണ് ഇവര്‍ മരണപ്പെടുന്നത്.

അതേസമയം ഇത് രണ്ടാമത്തെ കൊവിഡ് മരണമാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം ആണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട മറ്റൊരാള്‍. 71 വയസായിരുന്നു ഇദ്ദേഹത്തിന്റെ പ്രായം. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുള്‍ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Story highlights: New covid death reported Kerala Again