വെബ് സീരീസുകളിലേക്ക് ചുവടുമാറ്റി വിജയ് സേതുപതി; അണിയറയിൽ ഒരുങ്ങുന്നത് രണ്ട് സീരീസുകൾ

July 11, 2020

സിനിമക്കൊപ്പം വെബ് സീരീസുകളിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് വിജയ് സേതുപതി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രണ്ട് വെബ് സീരീസുകളിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയാണെന്ന് വിജയ് സേതുപതി വ്യക്തമാക്കിയത്.

വെബ് സീരീസുകൾക്ക് ഭാഷ ഒരു പ്രശ്നമല്ലെന്നും ധാരാളം ആളുകളിലേക്ക് എത്തുമെന്നുമാണ് വിജയ് സേതുപതി വിലയിരുത്തുന്നത്. അതേസമയം, 2021 കഴിഞ്ഞേ ഷൂട്ടിംഗ് ആരംഭിക്കൂ എന്നും സംവിധായകാരുടെ വിവരങ്ങൾ വ്യക്തമല്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More: ഡയലോഗ് പഠിച്ച് വിജയ് സേതുപതി; അരികില്‍ പുഞ്ചിരിയോടെ തൃഷ; ’96’ -ന്റെ ഓര്‍മ്മകളില്‍ സംവിധായകന്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലേക്ക് എത്തി പിന്നീട്, തെന്നിന്ത്യൻ ഭാഷകളിൽ നായകനായും വില്ലനായുമൊക്കെ തിളങ്ങിയ താരമാണ് വിജയ് സേതുപതി.

Story highlights-vijay sethupathy to act in web series