ചിലരെ മാത്രം എന്തുകൊണ്ട് കൊതുക് കടിക്കുന്നു; കാരണങ്ങൾ ഇതാണ്
‘എന്നെ മാത്രം തിരഞ്ഞുപിടിച്ച് കൊതുകുകടിക്കുന്നു’ എന്ന് ഒരിക്കലെങ്കിലും കേൾക്കാത്തവർ ഉണ്ടാവില്ല. എന്തുകൊണ്ടാണ് ഇത്തരത്തിൽ ചിലരെ മാത്രം തിരഞ്ഞുപിടിച്ച് കൊതുക് കടിയ്ക്കുന്നത്. ഇതിന് പ്രത്യേക കരണമുണ്ടത്രേ.
ശരീരത്തിൽ അടങ്ങിയിരിക്കുന്ന കാർബൺഡൈ ഓക്സൈഡ്, രക്തഗ്രൂപ്പ് എന്നിവയെയൊക്കെ അടിസ്ഥാനമാക്കിയാണ് കൊതുക് കടിയ്ക്കുന്നത്. കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നത് ഒ ഗ്രൂപ്പ് വിഭാഗത്തിൽപ്പെട്ടവരെയാണ്.
കൂടുതലായി കാർബൺഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നവരെ കൊതുകുകൾ ആകർഷിക്കാറുണ്ട്. അമിതവണ്ണമുള്ളവർ, ഗർഭിണികൾ എന്നിവർ കൂടുതലായി കാർബൺഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കും. അതിനാൽ മറ്റുള്ളവരെ അപേക്ഷിച്ച് ഇവരെയാണ് കൊതുകുകൾ കൂടുതലായി ആക്രമിക്കുന്നത്.
അതേസമയം വിയർപ്പിന്റെ ഗന്ധമുള്ളവരെയും കൊതുകുകൾ ആകർഷിക്കാറുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി വിയർക്കുന്നവർ പുറപ്പെടുവിക്കുന്ന ലാക്ടിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ തുടങ്ങിയവ കൊതുകുകൾക്ക് മണക്കാൻ സാധിക്കും.
Story Highlights: Why Do Some People Get More Mosquito Bites