പിടിമുറുക്കി കൊറോണ വൈറസ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു

July 25, 2020
Kerala Reports 19675 New Covid cases

മാസങ്ങളായി ലോകം മുഴുവൻ കൊറോണ വൈറസിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. ഏറ്റവും അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അൻപത്തിയൊൻപത് ലക്ഷം കടന്നു. ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,41,000 കടന്നു.

ലോകത്ത് അമേരിക്കയിലാണ് ഏറ്റവുമധികം രോഗബാധിതർ. ഇന്നലെ മാത്രം അമേരിക്കയിൽ 1041 പേർ രോഗം ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 23 ലക്ഷം പിന്നിട്ടു. ബ്രസീലിൽ ഇന്നലെ മാത്രം മരിച്ചത് 1178 പേരാണ്. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്.

ഇന്ത്യയിലെ പ്രതിദിന രോഗബാധിതരുടെ കണക്ക് അരലക്ഷത്തിനടുത്താണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,916 പേർക്ക് രോഗം ബാധിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,36,861 ആയി. നിലവിൽ 4,56,071 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 757 പേരാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 9,615 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.

Read also:സംസ്ഥാനത്ത് ഇന്ന് മഴ ശക്തിപ്രാപിക്കും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, ലോകത്ത് ഇതുവരെ 97, 554 പേരാണ് കൊവിഡ് മുക്തരായത്.

Story Highlights: Worlds latest Covid Updates