ഗുരുവിനൊപ്പമുള്ള അപൂർവ ചിത്രം പങ്കുവെച്ച് സംഗീത മാന്ത്രികൻ

August 25, 2020

മാന്ത്രിക സംഗീതത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയ സംഗീത പ്രതിഭയാണ് എ ആർ റഹ്മാൻ. സമൂഹമാധ്യമങ്ങളിലും സജീവമായ റഹ്മാൻ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഗുരുവിനൊപ്പമുള്ള ചിത്രമാണ് റഹ്മാൻ പങ്കുവെച്ചത്. ചെറുപ്പത്തിൽ റഹ്മാനെ ഇന്ത്യൻ സ്വരങ്ങൾ എഴുതാനും മെലഡി കണ്ടെത്താനും പഠിപ്പിച്ച നിത്യാനന്ദം ഗുരുവിനൊപ്പമുള്ള പൂർവകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് റഹ്മാൻ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

നിറഞ്ഞ ചിരിയോടെ സംഗീതോപകരണം പിയാനോയ്ക്ക് മുന്നിൽ നിത്യാനന്ദം മാസ്റ്റർക്കൊപ്പം ഇരിക്കുന്ന താരത്തിന്റെ ചിത്രമാണ് റഹ്മാൻ പങ്കുവെച്ചത്. ‘ഗ്രേറ്റിട്യൂട് ടു ടീച്ചേഴ്സ്’ എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം നിരവധിപ്പേരാണ് അധ്യാപകന്റെ ചിത്രം പങ്കുവെച്ചതിന് റഹ്മാനെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. അതിന് പുറമെ സംഗീത മാന്ത്രികന് സ്വരങ്ങൾ പകർന്ന് നൽകിയ ഗുരുവിനെ പ്രശംസിച്ചും നിരവധിപ്പേർ എത്തി.

Read also:30 വർഷങ്ങൾക്ക് മുൻപ് പിറന്ന ‘ദശരഥ’ത്തിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗമിതാ; വൈറൽ വീഡിയോ

അതേസമയം ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന് സംഗീതത്തിലൂടെ ആദരമർപ്പിച്ചുകൊണ്ട് പുറത്തിറക്കിയ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുശാന്ത് സിങ് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എന്ന ചിത്രത്തിലെ മനോഹര ഗാനങ്ങൾ കോർത്തിണക്കിയുള്ള മെഡ്‌ലിയാണ് താരത്തിനായി റഹ്മാൻ ഒരുക്കിയിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാന് പുറമെ മക്കളായ റഹീമ റഹ്മാനും എ.ആർ. അമീനും ഇവർക്ക് പുറമെ മറ്റനവധി താരങ്ങളും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയതും എ ആർ റഹ്മാൻ ആയിരുന്നു.

Story Highlights:a r rahman shares old photo with his master