ഇടക്ക് വിരട്ടിയും, നിർദേശങ്ങൾ നൽകിയും സഹോദരിമാരെ നൃത്തം പഠിപ്പിച്ച് അഹാന; രസകരമായ നിമിഷങ്ങളുമായി ഡാൻസ് കവർ മേക്കിങ് വീഡിയോ

August 22, 2020

നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. കഴിഞ്ഞദിവസമാണ് അഹാനയും സഹോദരിമാരും ചേർന്നൊരുക്കിയ കവർ ഡാൻസ് ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ ഡാൻസ് കവറിന്റെ മേക്കിങ് വീഡിയോയും എത്തിയിരിക്കുകയാണ്. കൃഷ്ണകുമാറിന്റെ സിന്ധു കൃഷ്ണകുമാറാണ് മേക്കിങ് വീഡിയോ പങ്കുവെച്ചത്.

വളരെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. സഹോദരിമാരെ ചുവടുകൾ പഠിപ്പിക്കുന്നത് അഹാനയാണ്. അതിനൊപ്പം തന്നെ ഏറ്റവും ഇളയ സഹോദരിയായ ഹൻസികയെ ചെറുതായി വിരട്ടുന്നുമുണ്ട്. തെറ്റിച്ചാൽ വീണ്ടും വീണ്ടും കളിക്കേണ്ടി വരുമെന്ന് അഹാന പറയുമ്പോൾ, എങ്കിൽ ഇന്ന് ഒരു ആയിരം തവണ വേണ്ടിവരുമെന്നാണ് ഹൻസികയുടെ മറുപടി.

മക്കൾക്ക് നിർദേശങ്ങളുമായി ക്യാമറയും ലൈറ്റും സെറ്റ് ചെയ്ത് കൃഷ്ണകുമാറും ഒപ്പമുണ്ട്. അതിനൊപ്പം തന്നെ മക്കളെ ആവേശത്തോടെ പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നുണ്ട് കൃഷ്ണകുമാർ. അച്ഛനും മക്കളും നൃത്തത്തിന്റെയും ഷൂട്ടിംഗിന്റെയും തിരക്കിലേക്ക് മുഴുകുമ്പോൾ സിന്ധു കൃഷ്ണകുമാർ അണിയറയിലെ രംഗങ്ങളെല്ലാം പകർത്തുകയാണ്.

വേവിങ് ഫ്ലാഗ് ഗാനത്തിന്റെ റീമിക്സ് വേർഷന് ചുവടുവെച്ചാണ് സഹോദരിമാർ ശ്രദ്ധ നേടുന്നത്. അഹാനയെ പോലെ സഹോദരിമാരും നൃത്തത്തിൽ മികവ് പുലർത്തുന്നവരാണ്. ലോക്ക് ഡൗൺ കാലത്ത് അഹാനയും സഹോദരിമാരും നൃത്തവീഡിയോകളിലൂടെ യൂട്യൂബിൽ താരങ്ങളായിരുന്നു.

അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു. മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

Story highlights- ahaana krishna and sisters cover dance making video