‘ലൊക്കേഷനിലെ ചിരികൾ’- ‘ആഹാ’ സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് ഇന്ദ്രജിത്ത്

August 26, 2020

ഇന്ദ്രജിത്ത് നായകനായി വടംവലിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആഹാ. കോട്ടയം നീലൂരുള്ള പ്രശസ്തമായ വടംവലി ടീമാണ് ആഹാ. സ്പോർട്സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിലെ ലൊക്കേഷൻ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇന്ദ്രജിത്ത്. ചിത്രത്തിലെ സഹതാരങ്ങൾക്കൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് ഇന്ദ്രജിത്ത് പങ്കുവെച്ചിരിക്കുന്നത്.

വടംവലി ആസ്പദമാക്കി സംവിധായകൻ ബിബിന്‍ പോൾ സാമുവലാണ് ചിത്രം ഒരുക്കുന്നത്. കുടുംബ ബന്ധങ്ങൾക്കും പ്രണയത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മനോഹരങ്ങളായ പാട്ടുകളുമുണ്ട്. വടംവലിയുടെ പശ്ചാത്തലത്തിലായതിനാൽ എൺപതിലധികം ലൊക്കേഷനുകളിൽ ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

SMILES.. Throwback on location! #AAHA ✨Aaha Themovie Bibin Paul Samuel Prem Abraham Tobit Chirayath Sayanora Philip #ComingSoon #TugOfWar

Posted by Indrajith Sukumaran on Wednesday, 26 August 2020

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ ബാലചന്ദ്രനാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ്.കെ.ജയൻ, സിദ്ധാർഥ ശിവ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സയനോര ഫിലിപ്പാണ്. സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ. പി.തങ്കച്ചൻ എന്നിവർ ചേർന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.

Read More: പ്രേക്ഷകർക്ക് ഓണസമ്മാനമായി ‘മണിയറയിലെ അശോകൻ’ തിരുവോണനാളിൽ നെറ്റ്ഫ്ലിക്സിൽ എത്തും

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ആഹാ ടീമിലെ യഥാർത്ഥ ഹീറോകളും വേഷമിട്ടിട്ടുണ്ട് എന്നതാണ്. ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്ന ആഹായ്ക്ക് പുറമെ തുറമുഖം, ഹലാൽ ലൗ സ്റ്റോറി, തുടങ്ങിയ ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.

Story highlights- indrajith sharing location photo from ahaa movie