‘ചില ചിത്രങ്ങൾ എപ്പോഴും സ്പെഷ്യലാണ്’- ആകാശ നീലിമയിൽ തിളങ്ങി ഭാവന

August 2, 2020

മലയാളത്തിൽ നിന്നും മറ്റു ഭാഷകളിലേക്ക് ചേക്കേറിയ നടിയാണ് ഭാവന. കന്നഡ സിനിമകളിൽ വിവാഹശേഷവും സജീവമാണ് നടി. സമൂഹമാധ്യമങ്ങളിൽ പതിവായി ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ള ഭാവനയുടെ പുതിയ ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ചില ചിത്രങ്ങൾ സ്പെഷ്യലാണ് എന്ന കുറിപ്പോടെ ഭാവന, ആകാശനീലിമയിൽ തിളങ്ങി നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന് കമന്റുമായി ഭാവനയുടെ അടുത്ത സുഹൃത്തും ഗായികയുമായ സയനോരയുമെത്തി. സുന്ദരി കുട്ടി എന്നാണ് സയനോര കമന്റ്റ് ചെയ്തിരിക്കുന്നത്. എപ്പോഴും ചിത്രങ്ങളിൽ എന്തെങ്കിലും പ്രത്യേകതകൾ ഭാവന ഒളിപ്പിക്കാറുണ്ട്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Some pics are always special ❄️ @labelmdesigners 📸 @pranavraaaj

A post shared by Mrs June6 🧚🏻‍♀️ (@bhavzmenon) on

2018ൽ വിവാഹിതയായ ഭാവന ഭർത്താവിനൊപ്പം ബാംഗ്ലൂരാണ് താമസം. കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ് നവീൻ. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

അതേസമയം ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഭജറംഗിയുടെ ടീസർ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ഭാവനയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു കന്നഡ ചിത്രമാണ്  ‘ഇൻസ്‌പെക്ടർ വിക്രം’. നരസിംഹയുടെ സംവിധാനത്തിൽ വിക്യത് വി ആണ് ചിത്രം നിർമ്മിക്കുന്നത്.

Read More: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.

Story highlights-latest photos of bhavana