‘ആരാരോ’ പാട്ടുപാടി ചിരിപ്പിച്ച് പാറുക്കുട്ടി; ക്യൂട്ട് വീഡിയോ

August 21, 2020

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചയാണ് പാറുക്കുട്ടി. ഫ്‌ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും പരമ്പരയിലെ നിറസാന്നിധ്യമാണ് ഈ കൊച്ചുമിടുക്കി. ടെലിവിഷന്‍ സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഏറെ സുപരിചിതയാണ് പാറുക്കുട്ടി. പിച്ച വെച്ചു നടക്കുന്നതിനു മുന്നേ ഫാന്‍സുകാരെ പോലും സൃഷ്ടിച്ചെടുത്തിട്ടുണ്ട് ഈ മിടുക്കി. കുറഞ്ഞ കാലഘട്ടം കൊണ്ടുതന്നെ പ്രേക്ഷക പ്രീതിതേടിയ പാറുക്കുട്ടിയുടെ ചിരിയും കൊഞ്ചലും കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കാറുമുണ്ട്.

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും താരമായിരിക്കുകയാണ് പാറുക്കുട്ടി. ഇത്തവണ പാട്ടുപാടിയാണ് പാറുക്കുട്ടി എത്തുന്നത്. ചലച്ചിത്ര താരം നീരജ് മാധവിന്റെ ‘പണി പാളി’ എന്ന പാട്ടാണ് പാറുക്കുട്ടി പാടുന്നത്. ഫോണിൽനോക്കികൊണ്ട് വളരെ സുന്ദരമായാണ് പാറുക്കുട്ടി പാട്ടുപാടുന്നത്. പാറുക്കുട്ടിയുടെ ഫാൻസ്‌ പേജിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

Read also: രണ്ട് കോലുകള്‍ക്കൊണ്ട് ആ ബാലന്‍ കൊട്ടി, ‘സംഗീതമേ അമര സല്ലാപമേ…’; കൈയടിച്ച് സമൂഹമാധ്യമങ്ങള്‍

കരുനാഗപ്പള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ് പാറുക്കുട്ടി. അമേയ എന്നാണ് ശരിക്കുമുള്ള പേര്. കൊച്ചിയില്‍ വെച്ചു നടന്ന ഓഡിഷനിലൂടെയാണ് പാറുക്കുട്ടി ഉപ്പും മുളകും ടീമിലെത്തിയത്. ജനിച്ച് നാലാം മാസം മുതല്‍ക്കെ ഉപ്പും മുളകില്‍ അഭിനയിച്ച് തുടങ്ങിയതാണ് പാറുക്കുട്ടി. പാറുക്കിട്ടിയുടെ കുഞ്ഞുകുഞ്ഞു വര്‍ത്തമാനങ്ങളും ഉപ്പും മുളകും പരിപാടിയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

Story Highlights: parukutty singing viral video