കൊവിഡ് കാലത്ത് കൂട്ടുകാരികൾക്ക് പൂർണിമ നൽകിയ സ്നേഹ സമ്മാനം

August 14, 2020

കൊവിഡിനൊപ്പം പൊരുതി മുന്നേറാൻ ജനങ്ങൾ പഠിക്കുകയാണ്. മാസ്‌കും സാനിറ്റൈസറുമൊക്കെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. മുൻപ് സ്നേഹം പ്രകടിപ്പിക്കാനും, സൗഹൃദം പുതുക്കാനുമൊക്കെ ആലിംഗനവും ഹസ്‌തദാനവുമൊക്കെയാണ് ശീലിച്ചതെങ്കിൽ ഇന്ന് സാമൂഹിക അകലം പാലിക്കേണ്ടിയിരിക്കുന്നു. കൊവിഡ് കാലത്ത് സുഹൃത്തുകൾക്ക് നൽകാൻ നല്ലൊരു സമ്മാനം പരിചയപ്പെടുത്തുകയാണ് നടി പൂർണിമ ഭാഗ്യരാജ്.

സുഹൃത്തുക്കളായ ഖുശ്‌ബു, രാധിക ശരത്കുമാർ, സുഹാസിനി എന്നിവർക്ക് മാസ്കാണ് പൂർണിമ സമ്മാനമായി നൽകിയിരിക്കുന്നത്. കോട്ടൺ തുണിയിലൊരുക്കിയ ഡിസൈനർ മാസ്‌ക് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

എൺപതുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന താരങ്ങളാണ് പൂർണിമ, ഖുശ്‌ബു, സുഹാസിനി, രാധിക ശരത്കുമാർ എന്നിവർ. അന്ന് ആരംഭിച്ച സൗഹൃദം അതേ ഊഷ്മളതയോടെ എയ്റ്റീസ് ക്ലബ്ബ് എന്ന കൂട്ടായ്മയിലൂടെ നിലനിർത്തുന്നുമുണ്ട്.

Read More:‘മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ, ദാ ഇവിടെ മരം നടുകയാണ്’- സാന്ദ്രയുടെ തങ്കക്കൊലുസുകളെ പരിചയപ്പെടുത്തി മോഹൻലാൽ

ഇവരിൽ പൂർണിമ ഭാഗ്യരാജ് അഭിനയത്തിനൊപ്പം ബിസിനസിലെ ശ്രദ്ധ ചെലുത്തുകയാണ്. 20 വർഷമായി ചെന്നൈയിൽ പൂർണിമ സ്റ്റോർസ് എന്ന ഗാർമെന്റ് കമ്പനി നടത്തുകയാണ് പൂർണിമ. ഇപ്പോൾ ഡിസൈനർ മാസ്കുകളും സ്റ്റോറിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് താരം.

Story highlights- poornima bhagyaraj special gifts to friends