പുത്തൻ ലുക്കിൽ വിജയ് സേതുപതി; ആഘോഷമാക്കി ആരാധകർ

August 10, 2020

വർഷങ്ങളുടെ പരിശ്രമം കൊണ്ട് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിജയ് സേതുപതി. ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ അരങ്ങേറ്റം കുറിച്ച വിജയ്, ഇന്ന് മക്കൾ സെൽവൻ എന്ന പേരിലാണ് ആരാധകരുടെ സ്നേഹം പിടിച്ചുപറ്റി അറിയപ്പെടുന്നത്. വിജയ് സേതുപതിയുടെ പുത്തൻ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്നത്.

സോൾട്ട് ആൻഡ് പെപ്പെർ ലുക്കിലാണ് ലോക്ക് ഡൗണിന് ശേഷം വിജയ് സേതുപതി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. നരവീണ താടിയും മുടിയുമായുള്ള ലുക്ക് പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഒട്ടേറെ ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്.

നായകൻ എന്നതിൽ മാത്രം ഒതുങ്ങി നിൽക്കാതെ എല്ലാ വേഷങ്ങളും സ്വീകരിക്കുന്ന വിജയ് സേതുപതി വില്ലനായും സഹനടനായുമെല്ലാം അമ്പരപ്പിച്ചിരുന്നു. ഇപ്പോൾ, ബോളിവുഡിലേക്കും ചുവടുറപ്പിച്ചിരിയ്ക്കുന്നു താരം. ആമിർ ഖാൻ മുഖ്യകഥാപാത്രമായി എത്തുന്ന ലാൽ സിംഗ് ഛദ്ദ എന്ന ചിത്രത്തിൽ വിജയ് സേതുപതിയും വേഷമിടുന്നുണ്ട്.

Read More: ‘എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനമായത് മൊബൈൽ ഫോണും കൊടുത്ത് ഇരുത്തുന്ന ചില മാതാപിതാക്കളാണ്’- മക്കളെ മണ്ണിലും മഴയിലും വളർത്തി സാന്ദ്ര തോമസ്

‘കാപേ രണസിംഗ’,  മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ‘800’ , തുഗ്ലക്ക് ദർബാർ, വിജയ്‌ക്കൊപ്പം ‘മാസ്റ്റർ’, എന്നീ ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി ഒരുങ്ങുന്നത്. മാത്രമല്ല, വെബ് സീരീസിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് താരം. വെബ് സീരീസുകൾക്ക് ഭാഷ ഒരു പ്രശ്നമല്ലെന്നും ധാരാളം ആളുകളിലേക്ക് എത്തുമെന്നുമാണ് വിജയ് സേതുപതി വിലയിരുത്തുന്നത്. അതേസമയം, 2021 കഴിഞ്ഞേ ഷൂട്ടിംഗ് ആരംഭിക്കൂ എന്നും സംവിധായകാരുടെ വിവരങ്ങൾ വ്യക്തമല്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Story highlights-vijay sethupathy’s new look