‘വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് ഒരു പ്രത്യേക ഫീലാണ്’- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് ആൻ അഗസ്റ്റിൻ

September 12, 2020

നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമറയുടെ മുന്നിലേക്ക് മടങ്ങിയെത്തുകയാണ് നടി ആൻ അഗസ്റ്റിൻ. ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആൻ അഗസ്റ്റിൻ പരസ്യ ചിത്രത്തിലൂടെയാണ് മടങ്ങിയെത്തുന്നത്. നാളുകൾക്ക് ശേഷം ക്യാമറക്ക് മുന്നിൽ നിൽക്കുന്ന അനുഭവം പങ്കുവയ്ക്കുകയാണ് നടി.

വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് ഒരു പ്രത്യേക ഫീലാണെന്നായിരുന്നു ആൻ അഗസ്റ്റിൻ കുറിക്കുന്നത്. നിരവധി ചിത്രങ്ങൾ ആൻ അഗസ്റ്റിൻ പങ്കുവെച്ചിട്ടുണ്ട്. വളരെ പെട്ടെന്നു തന്നെ മികച്ചൊരു അഭിനേത്രിയാണെന്ന് തെളിയിച്ച താരമായിരുന്നു ആന്‍ അഗസ്റ്റിന്‍.വിവാഹശേഷം സിനിമയില്‍ നിന്നും പിന്‍വലിഞ്ഞ ആന്‍ ‘എൽസമ്മ എന്ന ആൺകുട്ടി’യിലൂടെയായിരുന്നു സിനിമയിലേക്ക് എത്തിയത്. മലയാളികളുടെ പ്രിയ നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍.

Read More:സംസ്ഥാനത്ത് ഇന്ന് 2885 പേര്‍ക്ക് കൊവിഡ്; 2640 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

2010 മുതൽ 2013 വരെ മാത്രമാണ് ആൻ അഗസ്റ്റിൻ സിനിമയിൽ സജീവമായിരുന്നത്. അർജുനൻ സാക്ഷി, ത്രീ കിംഗ്‌സ്, ഓർഡിനറി, വാദ്ധ്യാർ, ഫ്രൈഡേ, പോപ്പിൻസ്, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായി ഇടം കണ്ടെത്താൻ ആൻ അഗസ്റ്റിന് സാധിച്ചു. ആർട്ടിസ്റ്റ് എന്ന ചിത്രത്തിലാണ് ആൻ അവസാനമായി അഭിനയിച്ചത്. മലയാള സിനിമയിലെ പ്രസിദ്ധ ഛായാഗ്രാഹകനായ ജോമോൻ ടി ജോണിനെയാണ് ആൻ അഗസ്റ്റിൻ വിവാഹം ചെയ്തത്. അതേസമയം, അനശ്വര നടൻ സത്യന്റെ ജീവിതം പങ്കുവയ്ക്കുന്ന ചിത്രത്തിലൂടെ സിനിമയിലേക്കും മടങ്ങിയെത്തുകയാണ് ആൻ. ജയസൂര്യയാണ് സത്യനായി എത്തുന്നത്.

Story highlights- ann Augustine photoshoot