അമ്മയുടെ അലമാരയിലുള്ള സാരികളുടെ ഓർമ്മകളുമായി മുന്തിരി ചേലിൽ ആൻ അഗസ്റ്റിൻ

December 23, 2020

മലയാള സിനിമയിൽ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ സജീവമായ നടിയാണ് ആൻ അഗസ്റ്റിൻ. നടൻ അഗസ്റ്റിന്റെ മകളായ ആൻ ലാൽ ജോസ് സം‌വിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി വേഷമിട്ട താരം, ആർട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ പുരസ്കാരവും സ്വന്തമാക്കി. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ മടങ്ങി വരാൻ ഒരുങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. ഇപ്പോഴിതാ, മനോഹരമായ ഒരു സാരി ചിത്രം പങ്കുവയ്ക്കുകയാണ് ആൻ അഗസ്റ്റിൻ.

‘ഈ ഒരു സാരിയിലൂടെ എന്റെ അമ്മയുടെ അലമാരയിലുള്ള സാരികളെ കുറിച്ചുള്ള ഓര്‍മ്മകള്‍ തിരികെ കൊണ്ട് വരികയാണ്. അവരുടെ പക്കലുണ്ടായിരുന്ന പഴയ സിംപിള്‍ കോട്ടന്‍ സാരി തരുന്ന അനുഭൂതി മറ്റൊന്നിലും ലഭിക്കില്ല. എനിക്ക് വേണമെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കാം. പക്ഷേ ഇത് നല്‍കുന്ന ആസ്വാദനം ഉണ്ടാവില്ല’- ആൻ കുറിക്കുന്നു. മുന്തിരി നിറത്തിലുള്ള സാരിയാണ് ആൻ അണിഞ്ഞിരിക്കുന്നത്.

Read More: മഴയോടും മണ്ണിനോടും തണലിനോടും നന്ദി പറഞ്ഞ് അമ്പലമണി നാദം നിലച്ചു; സുഗതകുമാരിക്ക് വിടപറഞ്ഞ് മലയാളം

2013 ല്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആനിന് ലഭിച്ചിരുന്നു. പുരസ്‌കാരം ലഭിച്ച വർഷം തന്നെയാണ് പിതാവ് അഗസ്റ്റിൻ മരണമടഞ്ഞത്. പിന്നീട് കുറച്ച് നാൾ ആൻ സിനിമയിൽ നിന്നും ഇടവേളയെടുത്തു. രണ്ടു വർഷത്തിന് ശേഷം വീണ്ടും മടങ്ങി എത്തി. പിന്നീട് രണ്ടുവർഷത്തോളമുള്ള പ്രണയത്തിനു ശേഷം പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിനെ വിവാഹം കഴിക്കുകയായിരുന്നു.

Story highlights- ann Augustine about saree love