ഗതികെട്ടാല്‍ പുലി പുല്ലും തിന്നും; പൂച്ച ടാപ്പ് തുറന്ന് വെള്ളവും കുടിക്കും: വൈറല്‍ വീഡിയോ

September 2, 2020
Cat drinks water from cooler video goes viral

‘ഗതികെട്ടാല്‍ പുലി പുല്ലും തിന്നും’ എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ… പല കാര്യങ്ങളിലും അത് ശരിയാണ്. ഒരു രക്ഷയും ഇല്ലെന്ന അവസ്ഥ വന്നാല്‍ മനുഷ്യരടക്കം പല സാഹസങ്ങള്‍ക്കും മുതിരാറുണ്ട്. അത്തരമൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഒരു പൂച്ചയാണ് ഈ വീഡിയോയിലെ താരം. വാട്ടര്‍ കൂളറിലെ ടാപ്പ് സ്വയം തുറന്ന് വെള്ളം കുടിക്കുന്ന പൂച്ചയുടെ വീഡിയോ കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നു. രണ്ട് കാലില്‍ നിന്നുകൊണ്ടാണ് പൂച്ചയുടെ സാഹസം. ഉയരത്തിലുള്ള കൂളര്‍ മുന്‍കാലുകള്‍ക്കൊണ്ട് എത്തിപ്പിടിച്ച ശേഷം ടാപ്പ് സ്വയം തുറന്ന് വെള്ളം കുടിച്ചു.

Read more: രസകരം ‘സുനാമി’യിലെ ഇന്നസെന്റും സംഘവും ആലപിച്ച ‘സമാഗരിസ’ പാട്ട്; വീഡിയോ ഗാനം

ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേരാണ് കണ്ടത്. മനുഷ്യരാണ് സമൂഹമാധ്യമങ്ങളില്‍ സജീവമെങ്കിലും രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി മൃഗക്കാഴ്ചകള്‍ സൈബര്‍ ഇടങ്ങള്‍ കീഴടക്കാറുണ്ട്.

സോഷ്യല്‍മീഡിയ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. ദിനംപ്രതി സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ എണ്ണവും വര്‍ധിച്ചു വരുന്നു. പലയിടങ്ങളില്‍ നിന്നുള്ള അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിനരികെ എത്തുന്നതിനാല്‍ സോഷ്യല്‍ മീഡിയയുടെ സ്വാകാര്യത വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.

Story highlights: Cat drinks water from cooler video goes viral