‘ദൃശ്യം 2’ൽ മോഹൻലാലിനൊപ്പം ഭാഗമാകുന്നത് ഇവരാണ്- താരനിര പങ്കുവെച്ച് അണിയറപ്രവർത്തകർ

September 22, 2020

എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ക്രൈം ത്രില്ലറായിരുന്ന ആദ്യ ഭാഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു കുടുംബ ചിത്രമായാണ് ദൃശ്യം 2 ജീത്തു ജോസഫ് ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ചയാണ് കൊച്ചിയിൽ ആരംഭിച്ചത്.

ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ലെന്നും പ്രതിസന്ധികൾക്ക് ശേഷമുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ജീവിതമാണെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ആദ്യ ഭാഗത്തിലെ താരങ്ങളിൽ കാര്യമായ മാറ്റം രണ്ടാം ഭാഗത്തിലും ഇല്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.

Read More: ‘നിങ്ങളുടെ ചോദ്യങ്ങൾക്ക് ഇതാ, മറുപടി’-ആരാധകരോട് വിശേഷങ്ങൾ പങ്കുവെച്ച് രശ്‌മിക മന്ദാന

സംഗീതം; അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ്; വിനായകൻ, കലാസംവിധാനം; രാജീവ് കോവിലകം. നിശ്ചല ഛായാഗ്രഹണം ;ബെന്നറ്റ്. മേക്കപ്പ് ;ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ; ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ; സുധീഷ് രാമചന്ദ്രൻ. സഹസംവിധാനം; സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ; സിദ്ദു പനയ്ക്കൽ, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്; സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ; പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ; ശശിധരൻ കണ്ടാണിശ്ശേരിൽ.

Story highlights- drishyam 2 cast and crew