പയ്യന്നൂര്‍ കോളജിന്റെ ഓര്‍മ്മകളുണര്‍ത്തി പ്രണയ ചാരുതയില്‍ മനോഹരമായ ഒരു സംഗീതാവിഷ്‌കാരം

September 9, 2020
Ethazhakaanu Nee Musical Short Film

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രം കണ്ടിറങ്ങിയവരുടെ മനസില്‍ പയ്യന്നൂര്‍ കോളജിന് ഒരു സ്ഥാനമുണ്ടായിരുന്നു, പ്രത്യേകിച്ച് ആ വരന്തായക്ക്. ‘പയ്യന്നൂര്‍ കോളജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാക്കാറ്റുണ്ട്. അത് അവളുടെ തട്ടത്തിലും മുടിയിലും തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു’ പ്രണായര്‍ദ്രതയോടെ നിവിന്‍ പോളി പറയുന്ന ഈ ഡയലോഗും മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാനാവില്ല. മഹത്തരമായ ഒരു കഥാപാത്രം എന്നതുപോലെ ആ കോളജും വരാന്തയും പ്രേക്ഷക ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു. തട്ടത്തിന്‍ മറയത്ത് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ പയ്യന്നൂര്‍ കോളജിലെ ആ വരാന്ത ശ്രദ്ധേയമായി.

കമിതാക്കള്‍ക്കിടയിലെ പ്രണയത്തിന്റെ തീവ്രത ദൃശ്യഭംഗിയോടെ വരച്ചുകാട്ടാന്‍ പയ്യന്നൂര്‍ കോളജിലെ വരാന്തയ്ക്ക് സാധിച്ചു എന്നുവേണം പറയാന്‍. ഇപ്പോഴിതാ വീണ്ടും പയ്യന്നൂര്‍ കോളജിന്റെ ഓര്‍മ്മകളുണര്‍ത്തുകയാണ് മനോഹരമായ ഒരു സംഗീതാവിഷ്‌കാരം. ‘ഏതഴകാണു നീ’ എന്ന മ്യൂസിക്കല്‍ ഷോര്‍ട് ഫിലിം ആണ് ശ്രദ്ധ നേടുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ സംഗീതാവിഷ്‌കാരം.

Read more: ശുചിത്വം അതാണ് മെയിന്‍…; കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്ന കുരങ്ങ്- ദൃശ്യങ്ങള്‍ കൗതുകമാകുന്നു

സജിന്‍ ചന്ദ്രനാണ് മ്യൂസിക്കല്‍ ഷോര്‍ട് ഫിലിമിന്റെ സംവിധാനം. അര്‍ജുന്‍ ഗോപാലും ആതിര രാജനും അഭിനയിച്ചിരിക്കുന്നു. അശ്വിന്‍ രഞ്ജു ആണ് സംഗീത സംവിധാനം. അരുണ്‍ രാജന്റെ ആലാപനവും പ്രശംസകള്‍ നേടുന്നുണ്ട്. കാര്‍ത്തിക് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

Story highlights: Ethazhakaanu Nee Musical Short Film