ജീവൻ വെടിഞ്ഞ കുഞ്ഞിനെയും തോളിലേറ്റി രണ്ടാഴ്ചയോളം കടലിൽ നീന്തി നൊമ്പരമേകിയ തിമിംഗലം വീണ്ടും അമ്മയായി- കടലിൽ കളിച്ച് അമ്മയും കുഞ്ഞും

September 8, 2020

വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെട്ടതാണ് തഹ്‌ലീക്ക എന്ന പേരുള്ള തിമിംഗലം. ജെ35 എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തഹ്‌ലീക്ക കുറച്ച് നാളുകൾക്ക് മുൻപ് നൊമ്പരപ്പെടുത്തുന്ന ഒരു വാർത്തയിലൂടെയാണ് ശ്രദ്ധ നേടിയിരുന്നത്. ജനിച്ചപ്പോഴേ ജീവൻ വെടിഞ്ഞ കുഞ്ഞിനേയും തോളിലേന്തി 17 ദിവസമാണ് തഹ്‌ലീക്ക കടലിലൂടെ നീന്തിയത്. 2018ലായിരുന്നു ദൗർഭാഗ്യകരമായ ഈ സംഭവം നടന്നത്. 1500 കിലോമീറ്ററോളം ഇങ്ങനെ തഹ്‌ലീക്ക സഞ്ചരിച്ചിരുന്നു.

രണ്ടുവർഷങ്ങൾക്ക് ശേഷം തഹ്‌ലീക്ക വീണ്ടും അമ്മയായിരിക്കുകയാണ്. ഇത്തവണ ആരോഗ്യവാനായ കുട്ടിയാണ് പിറന്നത്. ജെ57 എന്ന് പേരിട്ട കുഞ്ഞിനൊപ്പം കടലിൽ നീന്തി കളിക്കുന്ന തഹ്‌ലീക്കയുടെ ചിത്രം സെന്റർ ഫോർ വെയ്ൽ റിസേർച്ച് ആണ് പുറത്തുവിട്ടത്. തിമിംഗലങ്ങളെപ്പറ്റി പഠനങ്ങൾ നടത്തുന്ന സെന്റർ ഫോർ വെയ്ൽ റിസേർച്ച് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അമ്മയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ പുറത്തുവിട്ടത്.

Read More: മുത്തശ്ശിയെ കേക്കുണ്ടാക്കാൻ സഹായിക്കാനെത്തിയ കൊച്ചുമിടുക്കൻ; പാചകം ഒടുവിൽ രസകരമായ മൽപ്പിടുത്തത്തിലേക്ക്- ചിരി വീഡിയോ

കൊലയാളി തിമിംഗലങ്ങളിൽ പെടുന്ന ഇവ ഗുരുതരമായി വംശനാശഭീഷണിയിലുമാണ്. ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് അവരുടെ പ്രധാന ഭക്ഷണ സ്രോതസ്സായ ചിനൂക്ക് സാൽമണിന്റെ അഭാവവും പരിസ്ഥിതി മലിനീകരണവുമാണ് വംശനാശത്തിന് കാരണമെന്നാണ്. ജെ57ന്റെ ജനനത്തോടെ നിലവിൽ 73 തിമിംഗലങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

Story highlights- orca whale who carried dead calf for 17 days gives birth again