‘വസന്തത്തിന്റെ കനൽവഴികൾ’ ഓൺലൈൻ റിലീസിന് ഒരുങ്ങുന്നു

September 25, 2020

മലയാളത്തിൽ നിന്നും മറ്റൊരു ചിത്രം കൂടി ഓൺലൈൻ റിലീസിന് തയായറെടുക്കുന്നു. കേരളത്തിന്റെ വിപ്ലവചരിത്രം പങ്കുവയ്ക്കുന്ന ‘വസന്തത്തിന്റെ കനൽവഴികൾ’ എന്ന ചിത്രമാണ് ഓൺലൈനായി റിലീസ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിള്ളയുടെ ജീവിതം ആസ്പദമാക്കി അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം 2014ൽ തിയേറ്ററിൽ റിലീസ് ചെയ്തിരുന്നു.

തമിഴ് നടൻ സമുദ്രക്കനിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വിപ്ലവങ്ങളുടെയും ചരിത്രമാണ് ചിത്രം പങ്കുവയ്ക്കുന്നത്. മൂവായിരത്തോളം അഭിനേതാക്കളും ഗ്രാമീണ തൊഴിലാളികളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

സുരഭി ലക്ഷ്മി, സിദ്ദിഖ്, മുകേഷ്, റിതേഷ്, ദേവന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഭീമന്‍ രഘു, പ്രേംകുമാര്‍, സുധീഷ്, കെ പി എ സി ലളിത, ദേവിക, ശാരി, ഊര്‍മ്മിള ഉണ്ണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. നിരവധി സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. ഓൺലൈൻ റിലീസിന് എത്തുന്ന ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയെ തുടർന്നാണ് വസന്തത്തിന്റെ കനൽവഴികൾ റീ റിലീസ് ചെയ്യുന്നത്.

Story highlights- vasanthathinte kanalvazhikal streaming online