വിജയ് സേതുപതിയും ശ്രുതി ഹാസനും താരങ്ങളാകുന്ന ‘ലാഭം’ ഷൂട്ടിംഗ് പുനഃരാരംഭിച്ചു

September 22, 2020

വിജയ് സേതുപതിയും ശ്രുതി ഹാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലാഭം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ച സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുകയാണ്. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ചിത്രീകരണം തുടങ്ങിയതായി പ്രൊഡക്ഷൻ ടീമാണ് പങ്കുവെച്ചത്.

എസ് പി ജനനാഥനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. വിജയ് സേതുപതി, ശ്രുതി ഹാസൻ, ജഗപതി ബാബു, സായ് ധൻഷിക, കലയ്യരാസൻ, രമേശ് തിലക്, ഡാനിയേൽ ആൻ പോപ്പ്, വിൻസെന്റ് അശോകൻ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

കർഷകരുടെ അവകാശങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന ചിത്രത്തിൽ ഒരു സാമൂഹിക പ്രവർത്തകനായി വിജയ് സേതുപതി അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം രാംജിയും എഡിറ്റിംഗ് ആന്റണിയും നിർവഹിക്കുന്നു.

അതേസമയം, ‘സിന്ധുബാദ്’ , ‘സങ്കതമിഴൻ’ എന്നീ ചിത്രങ്ങളാണ് വിജയ് സേതുപതി നായകനായി തിയേറ്ററിലെത്താനുള്ളത്. ബോളിവുഡിലേക്കും ചേക്കേറുകയാണ് വിജയ് സേതുപതി. ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’യിലൂടെയാണ് വിജയ് സേതുപതി ബോളിവുഡ് ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വെബ് സീരീസുകളുടെയും ഭാഗമാകാൻ തയ്യാറെടുക്കുകയാണ് വിജയ് സേതുപതി.

Story highlights- Vijay Sethupathi and Shruti Haasan’s Laabam shoot resumes