എൺപത്തിരണ്ടാം വയസിൽ വെയ്റ്റ് ലിഫ്റ്റും വർക്ക്ഔട്ടുമായി ഒരു മുത്തശ്ശി- വീഡിയോ
ശരീരം നല്ല ഫിറ്റായി ഇരിക്കാൻ എല്ലാവര്ക്കും ഇഷ്ടമാണ്. എന്നാൽ, പലർക്കും അത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും. കാരണം, വർക്ക് ഔട്ട് ചെയ്യാനുള്ള മടി. യൗവ്വന സമയത്ത് വർക്ക്ഔട്ട് ചെയ്യുന്നവർ പോലും കുറച്ചുകാലം കഴിഞ്ഞാൽ അതൊക്കെ മെല്ലെ അവസാനിപ്പിക്കും. എന്നാൽ, എൺപത്തിരണ്ടാം വയസിലും ചുറുചുറുക്കോടെ ഫിറ്റ്നസ്സിൽ ശ്രദ്ധ ചെലുത്തി വൈറലായിരിക്കുകയാണ് ചെന്നൈ സ്വദേശിനിയായ ഒരു മുത്തശ്ശി.
കൊച്ചുമകൻ ചിരാഗ് ആണ് മുത്തശ്ശിയുടെ വർക്ക്ഔട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനായാസമായി വെയ്റ്റ് ലിഫ്റ്റ് ചെയ്യുകയും മറ്റു വർക്ക്ഔട്ടുകൾ ചെയ്യുകയുമാണ് മുത്തശ്ശി. സാരിയുടുത്ത് വർക്ക് ഔട്ട് ചെയ്യുന്ന മുത്തശ്ശിയെ കാണാനും പരിചയപ്പെടാനും ഒട്ടേറെ ആളുകളാണ് വരാറുള്ളത്.
പ്രായമായവർക്കും സുരക്ഷിതമായി വർക്ക്ഔട്ട് ചെയ്യാം എന്ന ആശയം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ഉദ്ദേശം എന്ന് ചിരാഗ് പങ്കുവയ്ക്കുന്നു. ധാരാളം മിഥ്യാധാരണകൾ മുതിർന്ന ആളുകളുടെ പരിനീലനത്തെക്കുറിച്ച് നിലവിലുണ്ട്. ശാരീരികമായി സ്വാതന്ത്രയായിരിക്കാൻ ആഗ്രഹിക്കുന്നയാളാണ് മുത്തശ്ശി. അതുകൊണ്ടാണ് ആരോഗ്യം പരിപാലിക്കാൻ വർക്ക്ഔട്ട് ശീലമാക്കിയത്.
Read More: ‘ഒറ്റക്കൊമ്പൻ’ സുരേഷ് ഗോപിയുടെ 250- ആം ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ച് താരങ്ങൾ
വീഡിയോയിലൂടെ ചിരാഗ് പങ്കുവയ്ക്കുന്നത് എല്ലാവർക്കും വർക്ക്ഔട്ട് ചെയ്യാം എന്ന ആശയമാണ്. പ്രായത്തേക്കാൾ പ്രാധാന്യമുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോരുത്തരും ചെയ്യുന്ന വർക്ക്ഔട്ട് വ്യത്യാസപ്പെടുമെന്നെ ഉള്ളു. പ്രായം അതിനൊരു തടസ്സമേയല്ല.
Story highlights- grandma workout video