‘ഹൈഫൈവ് അല്ല, അനുഗ്രഹിച്ചതാണ് കുഞ്ഞേ..’- നിഷ്കളങ്കത നിറഞ്ഞ വീഡിയോ

കുഞ്ഞുമനസിൽ കള്ളമല്ല എന്ന് പറയുന്നത് എത്ര സുന്ദരമായ കാര്യമാണ്. സ്നേഹവും കാരുണ്യവും സഹാനുഭൂതിയുമൊക്കെയായി കുഞ്ഞുങ്ങൾ അത്ഭുതപ്പെടുത്താറുണ്ട്. മനസിൽ എന്താണോ അത് അതേപോലെ പ്രവർത്തിക്കാൻ കുഞ്ഞുങ്ങൾക്ക് സാധിക്കാറുണ്ട്. ഇങ്ങനെ നിഷ്കളങ്കത നിറഞ്ഞ ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

തീരെ ചെറിയൊരു പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. ആദ്യ കുർബ്ബാന സ്വീകരിക്കാൻ എത്തിയിരിക്കുകയാണ് കുട്ടി. അമ്മയുടെ കൈപിടിച്ച് വികാരിയച്ചന്റെ അടുത്തെത്തും വരെ കാര്യങ്ങൾ സാധാരണമാണ്. എന്നാൽ കുട്ടിയെ പ്രാർത്ഥനയോടെ അനുഗ്രഹിക്കാൻപുരോഹിതൻ കൈ ഉയർത്തിയപ്പോഴാണ് രസകരമായ സംഭവമുണ്ടായത്.

പുരോഹിതൻ കൈ ഉയർത്തിയപ്പോൾ പെൺകുട്ടി കരുതിയത് തനിക്ക് ഹൈഫൈവ് നൽകുകയാണ് എന്നാണ്. ആലോചിച്ച് സമയം പാഴാക്കാതെ തിരിച്ചും കുട്ടി ഹൈഫൈവ് നൽകി. കണ്ടുനിന്നവരെല്ലാം പൊട്ടിച്ചിരിച്ചെങ്കിലും പെൺകുട്ടിയുടെ അമ്മ ആകെ വെപ്രാളത്തിലായി. പെട്ടെന്ന് തന്നെ മകളുടെ കൈകൾ താഴേക്ക് താഴ്ത്തുകയാണ് അമ്മ.

Read More: ‘നിർഭാഗ്യവശാൽ, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പ് പ്രതീക്ഷിച്ചതിലും അൽപ്പം കൂടി നീളും’- ‘സൂരരൈ പോട്ര്’ റിലീസ് മാറ്റി

എന്നാൽ പുരോഹിതനാകട്ടെ, പ്രാർത്ഥനയ്ക്കിടയിൽ ചിരിയടക്കാൻ പ്രയാസപ്പെടുകയാണ്. ആദ്യമൊന്ന് അമ്പരന്നെങ്കിലും അദ്ദേഹം പ്രാർത്ഥന തുടർന്ന്. എങ്കിലും ചിരിയടക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. വെറും പതിനെട്ട് സെക്കൻഡ് മാത്രമുള്ള വീഡിയോ നിരവധിപേരാണ് ഇതിനോടകം കണ്ടത്.

Story highlights- innocent little girl video