ഞങ്ങൾ ‘തലൈവി’യുടെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കി- ജയലളിതയുടെ രൂപത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ

October 11, 2020

ജയലളിതയുടെ ജീവിതം പറയുന്ന ‘തലൈവി’യുടെ വിശേഷങ്ങൾ പങ്കുവെച്ച് കങ്കണ. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചത്. അതിനോടൊപ്പം, ജയലളിതയുടെ രൂപത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചും കങ്കണ അമ്പരപ്പിക്കുകയാണ്.

ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നപ്പോൾ ആരംഭിച്ച ചിത്രീകരണം വളരെ വേഗത്തിലാണ് ‘തലൈവി’ ടീം പൂർത്തിയാക്കിയത്. ജയലളിതയുടെ തനിപ്പകർപ്പ് പോലെ സെറ്റിൽ നിന്നും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും നടി പങ്കുവെച്ചു.

https://twitter.com/KanganaTeam/status/1315086626717134851

ജയലളിതയുടെ യൗവ്വന കാലഘട്ടം അവതരിപ്പിച്ച ചിത്രങ്ങളാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്. പാർലമെന്ററി സമ്മേളനത്തിൽ പങ്കെടുക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതി.’ ജയ മായുടെ അനുഗ്രഹത്താൽ ഞങ്ങൾ വിപ്ലവ നേതാവായ ‘തലൈവി’യുടെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കി. കൊറോണയ്ക്ക് ശേഷം പലതും വ്യത്യസ്തമാണ്’. അതോടൊപ്പം തന്നെ ടീമിനും നടി നന്ദി അറിയിക്കുന്നു.

Read More: തിയേറ്റർ തുറക്കുമ്പോൾ ആദ്യം പ്രദർശിപ്പിക്കുന്നത് ‘പിഎം നരേന്ദ്രമോദി’; ചിത്രം റീ- റിലീസിന് ഒരുങ്ങുന്നു

ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. തമിഴിലും ഹിന്ദിയിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. എ എൽ വിജയ് ആണ് സംവിധായകൻ. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Story highlights- kangana  unveils new looks from the film thalaivi