ടോസ് നേടി പഞ്ചാബ്; ബാറ്റിങ്ങിനിറങ്ങി മുംബൈ

October 1, 2020

ഐ പി എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടുകയാണ്. പഞ്ചാബ് ടോസ് നേടിയതോടെ മുംബൈ ബാറ്റിങ്ങിനിറങ്ങി. അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മുംബൈ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍, പഞ്ചാബില്‍ മുരുഗന്‍ അശ്വിന് പകരം കൃഷ്ണപ്പ ഗൗതമാണ് കളിക്കുന്നത്.

രാജസ്ഥാൻ റോയല്സിനെതിരെ നടന്ന മത്സരത്തിൽ ദയനീയ പ്രകടനം നടത്തിയ പഞ്ചാബിന് ഫോമിലേക്ക് തിരികെയെത്തേണ്ടതുണ്ട്. ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഉള്‍പ്പെടെയുള്ള പഞ്ചാബിന്റെ ബാറ്റിംഗ് നിര വളരെയധികം തയ്യാറെടുപ്പുകളോടെയാണ് മുംബൈയെ നേരിടുന്നത്. മുഹമ്മദ് ഷമി ഉള്‍പ്പടെയുള്ള ബോളിംഗ് നിരയിലും പ്രതീക്ഷയേറെയാണ് പഞ്ചാബ് നൽകുന്നത്.