ഡൽഹിയെ എറിഞ്ഞൊതുക്കി മുംബൈ- 111 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിലെ ഇന്നത്തെ ഒന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയ്ക്ക് തകർച്ച. 20 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് ഡല്‍ഹി നേടിയത്. 2 വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയില്‍ നിന്ന് ഡല്‍ഹിയെ 35 റണ്‍സ് കൂട്ടുകെട്ടുമായി ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷ രാഹുല്‍- ചഹാര്‍ കൂട്ടുകെട്ട് തകര്‍ത്തു. 25 റൺസ് മാത്രം നേടി ശ്രേയസ് അയ്യർ പുറത്തായി. പിന്നീട് ഡൽഹിക്ക് വിക്കറ്റുകള്‍ തുടരെ നഷ്ടമാകുകയായിരുന്നു.
എട്ടാം വിക്കറ്റില്‍ 18 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിന് – പ്രവീണ്‍ ഡുബേ കൂട്ടുകെട്ടാണ് ഡല്‍ഹിയെ നൂറിനടുത്തേക്ക് എത്തിച്ചത്. 7 പന്തില്‍ 12 റണ്‍സ് നേടിയ റബാഡയാണ് ഡല്‍ഹിയെ 110 റണ്‍സിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്.
മുംബൈക്കായി ബുമ്ര നാല് ഓവറിൽ 17 റണ്‍സ് വഴങ്ങിയും ബോൾട്ട് നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഥാൻ കൂൾട്ടർനൈൽ, രാഹുൽ ചാഹർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. റബാദ അവസാന പന്തിൽ റണ്ണൗട്ടായി.
Story highlights- mumbai indians needs 111 runs to win