മുംബൈ ഇന്ത്യന്‍സിന് 163 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

October 11, 2020

ഐപിഎല്ലിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് 163 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. നിലവിലെ ചാമ്പ്യന്‍മാരാണ് മുംബൈ ഇന്ത്യൻസ്. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 162 റണ്‍സ് നേടിയത്. ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 52 ബോളിൽ 69 റണ്‍സ് നേടി.

ഡല്‍ഹിയ്ക്കായി ശ്രേയസ് അയ്യര്‍ 33 ബോളില്‍ 42 റണ്‍സ് നേടി. രാഹനെ 15, പൃഥ്വി ഷാ 4, മാര്‍ക്കസ് സ്റ്റോയിനിസ് 13 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. മുംബൈയ്ക്കായി ക്രുണാല്‍ പാണ്ഡ്യ രണ്ടും ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഈ സീസണിൽ കളിച്ച ആറു മത്സരങ്ങളിൽ അഞ്ചിലും ഡൽഹി വിജയം കൊയ്തിരുന്നു. രണ്ടാം സ്ഥാനത്തുള്ള മുംബൈ ആറു കളികളില്‍ നാലെണ്ണത്തില്‍ ജയിച്ചു.

Story highlights- mumbai wants 163 runs to win