തമിഴിൽ ആദ്യമായി നെറ്റ്ഫ്ലിക്സിനുവേണ്ടി ആന്തോളജി ചിത്രം ഒരുങ്ങുന്നു; ‘പാവൈ കഥകൾ’ക്കായി കൈകോർത്ത് നാല് സംവിധായകർ

October 2, 2020

നെറ്റ്ഫ്ലിക്സിനായി ആദ്യ തമിഴ് ആന്തോളജി ചിത്രം ഒരുങ്ങുന്നു. പാവൈ കഥകൾ എന്ന ചിത്രത്തിനായി നാല് സംവിധായകരാണ് ഒന്നിക്കുന്നത്. ഗൗതം മേനോൻ, സുധ കൊങ്കര, വെട്രിമാരൻ, വിഘ്നേഷ് ശിവൻ എന്നിവരാണ് നെറ്റ്ഫ്ലിക്സിനായി ഒന്നിക്കുന്നത്. സ്നേഹം, ബഹുമാനം, അഭിമാനം എന്നിവ ബന്ധങ്ങളെ എങ്ങനെയാണു സ്വാധീനിക്കുന്നതെന്ന് ചിത്രം പങ്കുവയ്ക്കുന്നു.

കല്കി കൊച്ച്‌ലിൻ, പദം കുമാർ, പ്രകാശ് രാജ്, സായ് പല്ലവി, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഹരി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാൻ എന്നിവരാണ് അഭിനേതാക്കൾ. റോണി സ്ക്രൂവാലയുടെ ആർ‌എസ്‌വി‌പി മൂവിസും ആഷി ദുവ സാറയുടെ ഫ്ലൈയിംഗ് യൂണികോൺ എന്റർ‌ടൈൻ‌മെൻറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More: ഇന്ന് ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ 151-ാം ജന്മദിന നിറവില്‍ രാജ്യം

ആദ്യ ആന്തോളജി ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രതിഭാധനരായ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിനെക്കുറിച്ചാണ് ഗൗതം മേനോൻ പറയുന്നത്. നിരുപാധികമായ പ്രണയത്തെക്കുറിച്ചാണ് ചിത്രമെന്ന് സുധ കൊങ്കര പറയുന്നു. ചെയ്യാനാഗ്രഹിച്ച സിനിമ ഇഷ്ടപ്പെട്ട രീതിയിൽ ഒരുക്കുന്ന സന്തോഷത്തിലാണ് വെട്രിമാരൻ. മനുഷ്യബന്ധങ്ങളുടെ ഇരുണ്ടതും പലപ്പോഴും വേദനിപ്പിക്കുന്നതുമായ വശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതാവും ചിത്രമെന്നാണ് വിഘ്നേഷ് ശിവൻ വിലയിരുത്തുന്നത്.

Story highlights-netflix announced first tamil anthology movie pavai kadhakal