പെൺ അതിജീവനം പങ്കുവെച്ച് സ്വാസിക നായികയായ ‘തുടരും’- ശ്രദ്ധനേടി ഹ്രസ്വ ചിത്രം

October 6, 2020

സ്ത്രീയുടെ കരുത്ത് പല മേഖലകളിലൂടെ ശ്രദ്ധ നേടിയിട്ടും ഇന്നും സമത്വം എന്നത് പലർക്കും സ്വപ്നമാണ്. പല കാര്യങ്ങളിലും ഇന്നും വിലക്ക് നേരിടുന്ന സ്ത്രീകളുടെ യഥാർത്ഥ അവസ്ഥ തുറന്നു കാണിക്കുകയാണ് തുടരും എന്ന ഹ്രസ്വ ചിത്രം.

കുഞ്ചാക്കോ ബോബൻ നായകനായ അള്ള് രാമേന്ദ്രൻ, പരീക്ഷണ സ്വഭാവമുള്ള പോരാട്ടം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിലഹരി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് തുടരും. ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതത്തിലൂടെയാണ് ഹ്രസ്വ ചിത്രം സഞ്ചരിക്കുന്നത്.

എല്ലാ കാര്യങ്ങൾക്കും ഭാര്യയെ കുറ്റം പറയുന്ന ഭർത്താവും പ്രതിസന്ധികളിൽ തളരുന്ന ഭാര്യയുമാണ് ചിത്രത്തിലുള്ളത്. ഒടുവിൽ അതിജീവനത്തിന്റെ പാത ഭാര്യ തിരഞ്ഞെടുക്കുയാണ്. സ്വാസികയും റാമുമാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല- നൊമ്പരത്തോടെ നവ്യ നായർ

കഥ ഒരുക്കിയിരിക്കുന്നത്‌ ശ്യാം നാരായണൻ ആണ്. ജാഫർ അത്താണിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.സുദീപ് പളനാടാണ് സംഗീതം. ശക്തമായ കഥയും അഭിനേതാക്കളുടെ മികവുംകൊണ്ട് ശ്രദ്ധ നേടുകയാണ് തുടരും എന്ന ഹ്രസ്വ ചിത്രം.

Story highlights-‘thudarum’ short film