ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ ‘മനോഹര’ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി. സണ്ണി വെയ്നിന്റെ നായികയായാണ് അപർണ ദാസ് എത്തുന്നത്.

ഡിസംബർ 2ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിൽ ബൈക്ക് ഓടിക്കുന്ന കഥാപാത്രമാണ് അപർണയുടേത്. അതിനായുള്ള തെയ്യാറെടുപ്പിലാണ് നടി. പ്രദീപ് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിലും അപർണ വേഷമിടുന്നുണ്ട്. ഈ ചിത്രം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.

Read More: പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അതേസമയം, രാജീവ് രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു സണ്ണി വെയ്ൻ ലോക്ക് ഡൗണിന് മുൻപ്. ആദ്യമായി നിർമിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ തിരക്കിലുമാണ് സണ്ണി. നിവിൻ പോളി, അദിതി ബാലൻ, മഞ്ജു വാര്യർ തുടങ്ങിയവരെല്ലാം പടവെട്ടിൽ അണിനിരക്കുന്നുണ്ട്. പ്രിൻസ് ജോയ് സംവിധാനം ചെയ്ത അനുഗ്രഹീതൻ ആന്റണി, രഞ്ജിത്ത് ശങ്കറിന്റെ ചതുർമുഖം എന്നിവയാണ് സണ്ണി വെയ്ൻ നായകനാകുന്ന പുതിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളിലും ആന്റണി എന്ന പേരിലുള്ള കഥാപാത്രങ്ങളെയാണ് സണ്ണി അവതരിപ്പിക്കുന്നത്.

Story highlights- Aparna Das to star in a romcom with Sunny Wayne next