ഷാരൂഖിന്റെ ജന്മദിനത്തിൽ 500 മരത്തൈകൾ നട്ട് ജൂഹി ചൗള

November 2, 2020

അൻപത്തിയഞ്ചാം പിറന്നാൾ നിറവിലാണ് ബോളിവുഡ് കിംഗ് ഷാരൂഖ് ഖാൻ. എവർഗ്രീൻ ഹീറോയ്ക്ക് ആശംസയുമായി പ്രിയ നായികമാരെല്ലാമെത്തി. ജൂഹി ചൗള, മാധുരി ദീക്ഷിത്, കരീന കപൂർ എന്നിവർ വളരെ ഹൃദ്യമായ ആശംസയാണ് അറിയിച്ചിരിക്കുന്നത്.

‘നമ്മൾ കണ്ടുമുട്ടുമ്പോഴെല്ലാം അവിടെ ഉത്സവമേളവും, മാജിക്കും, സ്നേഹവുമാണ് നിറയുന്നത്. ജന്മദിനാശംസകൾ നേരുന്നു. സുരക്ഷിതനായി തുടരുക, ഉടൻ കാണാമെന്ന് പ്രതീക്ഷിക്കുന്നു’. മാധുരി ദീക്ഷിത് കുറിക്കുന്നു. മറ്റു നായികമാരിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ പിറന്നാൾ ആശംസയും സമ്മാനവുമാണ് ജൂഹി ചൗളയുടേത്.

പ്രിയ കൂട്ടുകാരനായി 500 മരത്തൈകൾ നട്ടിരിക്കുകയാണ് നടി. കാവേരി കോളിംഗ് ക്യാമ്പെയ്നിന്റെ ഭാഗമായാണ് ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ ജൂഹി ചൗള മരം നട്ടത്. ‘സഹതാരം, സഹനിർമ്മാതാവ്…ഒരുപാട് സന്തോഷത്തോടെയും കുറച്ച് കണ്ണീരോടെയും… ഇത് മനോഹരവും നിറപ്പകിട്ടേറിയതും സംഭവബഹുലവുമായ ഒരു യാത്രയായിരുന്നു. ജന്മദിനാശംസകൾ’ എന്നാണ് ജൂഹി കുറിച്ചിരിക്കുന്നത്.

‘എനിക്കറിയാവുന്ന അതിമനോഹരമായ ഒരു ആത്മാവിന് ജന്മദിനാശംസകൾ. നിങ്ങൾ സ്വപ്നം കണ്ടതിനേക്കാൾ കൂടുതൽ ഈ വർഷം നിങ്ങൾക്ക് നൽകും’- മാധവന്റെ വക്‌താക്കൾ ഇങ്ങനെ. ബോളിവുഡ് മുഴുവൻ ഷാരൂഖ് ഖാന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവർത്തകരും നടന് ജന്മദിനാശംസകൾ അറിയിച്ചു.

Story highlights- Juhi Chawla Celebrates Shah Rukh Khan’s Birthday By Planting 500 Trees