‘അത്രംഗി രേ’ ചിത്രീകരണം പൂർത്തിയാക്കി ധനുഷ്

December 30, 2020

 ആനന്ദ് എൽ റായ് ഒരുക്കുന്ന ബോളിവുഡ് ചിത്രം ‘അത്രംഗി രേ’ യുടെ ഷൂട്ടിംഗ് പൂർത്തിയാക്കി ധനുഷ്. ഡൽഹിയിലും ആഗ്രയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വരണാസിയിലായിരുന്നു മാർച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പിന്നീട് കൊവിഡ് പ്രതിസന്ധി കാരണം ഷൂട്ടിംഗ് മാറ്റിവെച്ചു. ഫിലിം ഷൂട്ടുകൾ പുനഃരാരംഭിക്കാൻ അനുമതി ലഭിച്ചപ്പോൾ ധനുഷ്, അക്ഷയ് കുമാർ, സാറാ അലി ഖാൻ എന്നിവർ ഒക്ടോബറിൽ മധുരൽവെച്ച് ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ഡിസംബർ ആദ്യവാരം തന്നെ ഡൽഹിയിലേക്ക് അടുത്ത ഷെഡ്യൂളിനായി താരങ്ങളെല്ലാം യാത്രതിരിച്ചിരുന്നു.

 ‘രാഞ്ജന’യുടെ സംവിധായകൻ ആനന്ദ് എൽ റായ് ഒരുക്കുന്ന ‘അത്രംഗി രേ’ ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അക്ഷയ് കുമാർ, സാറ അലി ഖാൻ എന്നിവർക്കൊപ്പമാണ് ധനുഷ് ചിത്രത്തിൽ വേഷമിടുന്നത്. അതേസമയം,കാർത്തിക് നരെയ്ൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ഇനി ധനുഷ് ചേക്കേറും.

Read More: വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

എല്ലാ സുരക്ഷാ നടപടികളും പാലിച്ച് മധുര, ഡൽഹി, മുംബൈ എന്നിവടങ്ങളിലായാണ് ചിത്രീകരണം നടന്നത്. ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ആവേശത്തിലായിരുന്നു അണിയറപ്രവർത്തകരും അഭിനേതാക്കളും. ഹിമാൻഷു ശർമയാണ് ‘അത്രംഗി രേ’യുടെ രചന നിർവഹിക്കുന്നത്. എ ആർ റഹ്മാൻ സംഗീതം പകരുന്നു. 2021ലെ പ്രണയ ദിനത്തിൽ ചിത്രം റിലീസ് ചെയ്യാമെന്നാണ് ‘അത്രംഗി രേ’ ടീം പ്രതീക്ഷിക്കുന്നത്.

Story highlights- Dhanush completes shoot of Aanand L Rai’s Atrangi Re