കൊവിഡ് കാലത്തെ പൊതുപരീക്ഷയെ പേടിക്കേണ്ട; 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ മികച്ച വിജയം ഉറപ്പാക്കാം

December 18, 2020

കേരളത്തിൽ എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പൊതുപരീക്ഷകൾ മാർച്ച് പതിനേഴുമുതൽ ആരംഭിക്കുമെന്ന അറിയിപ്പ് എത്തിയതോടെ വിദ്യാർത്ഥികളും മാതാപിതാക്കളും ഒരുപോലെ ആശങ്കയിലാണ്. കാരണം, പതിവുപോലെ ഒരു വർഷത്തെ തയ്യാറെടുപ്പിന് ശേഷം പരീക്ഷ നേരിടുന്ന സാധാരണ രീതിയല്ല ഇത്തവണ. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചതോടെ പഠനം ഓൺലൈനായി. ടെലിവിഷനിലും ഓൺലൈനിലുമായി അധ്യാപകർ പാഠഭാഗങ്ങൾ വിശദീകരിച്ചു നൽകുന്നുണ്ടെങ്കിലും പരീക്ഷ തയ്യാറെടുപ്പുകളിൽ ഇതുമാത്രം മതിയാകുമോ എന്ന ആശങ്ക സ്വാഭാവികമാണ്. പ്രത്യേകിച്ച് പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക്.

എസ് എസ് എൽ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ പരീക്ഷ എങ്ങനെ നേരിടണമെന്നും, പ്ലസ് വൺ അഡ്‌മിഷൻ എങ്ങനെയാകും എന്ന ആശങ്കയിലൊക്കെയാണ്, പ്ലസ് ടു വിദ്യാർത്ഥികൾ ഉപരിപഠനത്തെക്കുറിച്ചും. എൻട്രൻസ് സ്വപ്നങ്ങളും പ്രതീക്ഷയുമൊക്കെ കുട്ടികളിൽ കൺഫ്യൂഷനായി നിലനിൽക്കുമ്പോൾ മാതാപിതാക്കൾക്കും മക്കളുടെ ഭാവിയോർത്ത് ഭയമാണ്. എന്നാൽ, 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ഉള്ളപ്പോൾ ഇത്തരം ചിന്തകൾ അനാവശ്യമാണ്. കാരണം, മികച്ച പഠന നിലവാരം ഉറപ്പാക്കി കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കാൻ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് വളരെ നേരത്തെ തന്നെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

ആപ്പിലൂടെ ദിവസവും പഠിക്കുന്ന പാഠഭാഗത്തില്‍ നിന്നുള്ള ഹോം ടെസ്റ്റ് കുട്ടികളെ കൂടുതൽ മികച്ച വിജയം കരസ്ഥമാക്കാൻ സഹായിക്കും. എല്ലാ കുട്ടികള്‍ക്കും എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിൽ വളരെ ലളിതമായാണ് ആപ്പിലൂടെയുള്ള ഡിജിറ്റല്‍ ട്യൂഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷ അടുത്തതോടെ കൂടുതൽ കാര്യക്ഷമമായാണ് പഠനം നടക്കുന്നത്.

സാധാരണ ട്യൂഷന്‍ ഫീസിനെക്കാള്‍ വളരെ കുറഞ്ഞ ഫീസ് മാത്രമാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെയുള്ള പഠനത്തിന് ഈടാക്കുന്നത്. അതേസമയം, അഞ്ചാം ക്ലാസ് മുതൽ 12-ആം ക്ലാസ് വരെയുള്ള കേരളാ സിലബസിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, ഓരോ ദിവസവും ക്ലാസെടുക്കുന്ന പാഠഭാഗത്തെക്കുറിച്ചും, ഏത് ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തണം എന്ന കാര്യത്തെക്കുറിച്ചുമെല്ലാം മാതാപിതാക്കള്‍ക്കും ഇനി 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിലൂടെ പരിശോധിക്കാം.

പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പിന്റെ മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വീഡിയോ ക്വാളിറ്റിയില്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം പിന്നീട് ഇന്റര്‍നെറ്റ് ആവശ്യമില്ല എന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്. എങ്ങനെയാണ് അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള വീഡിയോകള്‍ 90 പ്ലസ് മൈ ട്യൂഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ സൗജന്യമായി കാണാം. ചില പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസുകളും ഇപ്പോള്‍ ആപ്പില്‍ സൗജന്യമായി ലഭ്യമാണ്.

Story highlights- public exam preparation during covid period