ശ്രദ്ധനേടി സൂര്യയുടെ ‘നവരസ’ ലുക്ക്- ചിത്രങ്ങൾ

December 9, 2020

സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് ഒരുക്കുന്ന നവരസ എന്ന ആന്തോളജി ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്ന നവരസയിലൂടെ നടൻ സൂര്യ തന്റെ ഡിജിറ്റൽ അരങ്ങേറ്റം നടത്തുകയാണ്. ഓടിടി ലക്ഷ്യമാക്കി ഒരുക്കുന്ന ചിത്രത്തിൽ ആദ്യത്തെയാണ് സൂര്യ വേഷമിടുന്നത്.

നവരസായിൽ ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. കാക്ക കാക്കയ്ക്കും വാരണം ആയിരത്തിനും ശേഷം വീണ്ടും ഇവർ ഒന്നിക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. നവരസയ്ക്ക് വേണ്ടി അടുത്തിടെയാണ് സൂര്യയും ഗൗതം മേനോനും ചിത്രം പൂർത്തിയാക്കിയയത്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലുള്ള ചില ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. സൂര്യയുടെ ലുക്കാണ് ഏറ്റവും പ്രധാന ആകർഷണം. മുടി നീട്ടി വളർത്തിയ ലുക്കിലാണ് സൂര്യ ഈ ചിത്രത്തിൽ എത്തുന്നത്.

സൂര്യയ്ക്ക് പുറമെ , രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് നവരസയിൽ വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ എന്നിവരും നവരസയിൽ ഉണ്ട്.

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.

Read More:അമ്മയെപ്പോലെ മകൾ- നൈനികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീന

ചിത്രങ്ങളിൽ നിന്നുള്ള വരുമാനം കൊറോണ വൈറസ് പ്രതിസന്ധിയിലാക്കിയ തമിഴ് സിനിമയിലെ ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമത്തിലേക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ഈ മാസം ആദ്യം പ്രഖ്യാപിച്ച ‘പാവ കഥൈകൾ’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്ലികസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ.

Story highlights- surya navarasa movie look