ചടുലനൃത്തച്ചുവടുകളുടെ അകമ്പടിയില്‍ നീയേ ഭൂവിന്‍…: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ ഉണര്‍ത്തുപാട്ട്

January 22, 2021
Neeye Bhoovin Video Song The Great Indian Kitchen

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തെ ഏറെ മനോഹരമാക്കുന്ന ഒന്നാണ് ക്ലൈമാക്‌സ് രംഗത്തിലുള്ള ഗാനം. മനോഹരമായ ഒരു ഉയര്‍പ്പുഗീതമായി നീയേ ഭൂവിന്‍… എന്ന ഗാനം ആസ്വാദകമനസ്സുകളില്‍ ആഴ്ന്നിറങ്ങി. ഈ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിയ്ക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചടുലനൃത്തച്ചുവടുകളുടെ അകമ്പടിയോടെ ഒരുക്കിയിരിയ്ക്കുന്ന ഗാനം ഇതിനോടകംതന്നെ സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടി.

സൂരജ് എസ് കുറുപ്പാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിയ്ക്കുന്നത്. ധന്യ സുരേഷ് മേനോന്റേതാണ് ഗാനത്തിലെ വരികള്‍. രേണുക അരുണ്‍ ആണ് ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്. ജിയോ ബേബി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍.

Read more: ദേ, ഈ കുട്ടിയാണ് ആ കുട്ടി; കണ്ണന്റെ അഭിനയം പ്രേക്ഷകര്‍ കാണാനിരിയ്ക്കുന്നതേയുള്ളൂ….

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തി. കാലവും ശീലങ്ങളും മാറിയെന്ന് പറയപ്പെടുമ്പോഴും പല അടുക്കളകളിലും ഇന്നും നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥ വരച്ചുകാട്ടുന്നു ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തില്‍. ചിത്രത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും രംഗത്തെത്തിയവരും ഏറെയാണ്.

Story highlights: Neeye Bhoovin Video Song The Great Indian Kitchen