അന്നത്തെ ഈ കുട്ടി ഇന്ന് മലയാളികള്‍ക്കും പ്രിയപ്പെട്ട താരം; ശ്രദ്ധ നേടി ഒരു കുട്ടിക്കാല ചിത്രം
സിനിമാ വിശേഷങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ ചില കുട്ടിക്കാല ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ സുജാതയായെത്തിയ അദിതി റാവുവിന്റെ കുട്ടിക്കാല ചിത്രം സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നു. നിഷ്കളങ്കത നിറഞ്ഞ നോട്ടവും കുസൃതിച്ചിരിയുമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം.
അതേസമയം മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് അദിതി റാവു ഹൈദരി. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ പ്രജാപതി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദിതി മലയാളത്തിലേയ്ക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു സൂഫിയും സുജാതയും.
സുജാത എന്നാണ് ചിത്രത്തില്‍ അദിതി റാവു ഹൈദരി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. സംസാര ശേഷിയില്ലാത്ത സൂജാതയെ താരം പരിപൂര്‍ണ്ണതയിലെത്തിച്ചു. കണ്ണുകള്‍ക്കൊണ്ട് മനോഹരമായി സംസാരിക്കുന്ന കഥാപാത്രംകൂടിയായിരുന്നു സുജാത.
ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. ജയസൂര്യയും ദേവ് മോഹനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.
Story highlights: Childhood photo of Aditi Rao Hydari