പാല്‍ അമിതമായി കുടിയ്ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

February 2, 2021
Excess milk consumption is not good for health

ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് പാല്‍ എന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ പാല്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നവരും ഏറെയാണ്. എന്നാല്‍ പാലും പാല്‍ ഉല്‍പന്നങ്ങളും അമിതമായി കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഗുണത്തേക്കാള്‍ അധികമായി ദോഷം ചെയ്യുമെന്ന് പഠനം.

സ്വീഡനില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പാല്‍ അമിതമായാല്‍ അത് ശരീരത്തിന് നല്ലതല്ലെന്ന് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷക സംഘം നടത്തിയ പഠനത്തിലും സമാനമായ നിരീക്ഷണങ്ങലുണ്ടായിരുന്നു.

Read more: നെല്ലിക്കയും ഇലക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മെച്ചപ്പെടുത്താം പ്രതിരോധശേഷിയും

എന്നാല്‍ ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിയ്ക്കുന്നത് ആരോഗ്യകരമാണ്. ഈ അളവില്‍ കൂടുതലായാലാണ് അത് ആരോഗ്യത്തിന് ഗുണകരമല്ലാതായി മാറുന്നത്. പാല്‍ പൂര്‍ണമായും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതും നല്ലതല്ല. കാല്‍സ്യം, പ്രോട്ടീന്‍, വൈറ്റമിന്‍ ഡി തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ള പാലിന്റെ ഓരോഗ്യ ഗുണങ്ങളും ഏറെയാണ്.

Story highlights: Excess milk consumption is not good for health