ഹൃദയാരോഗ്യത്തിനും മുടിയഴകിനും ബെസ്റ്റാണ്; കറിവേപ്പില കളയരുതേ
കറിവേപ്പില എന്നു കേള്‍ക്കുമ്പോള്‍ തന്നെ ‘വേണ്ടാത്തത്’ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് കറിവേപ്പില. അതുകൊണ്ടുതന്നെ കറിവേപ്പില ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്. സാധാരണ കറികള്‍ക്കും മറ്റ് വിഭവങ്ങള്‍ക്കുമെല്ലാം രുചിയും ഗന്ധവും ലഭിയ്ക്കാന്‍ വേണ്ടിയാണ് പലരും കറിവേപ്പില ചേര്‍ക്കുന്നത്. എന്നാല്‍ രുചിയും ഗന്ധവും നല്‍കുന്നതിനൊപ്പം നിരവധി ആരോഗ്യഗുണങ്ങളും കറിവേപ്പില നല്കുന്നു. അതുകൊണ്ടുതന്നെ ഇനി കളയാതെ കറികളിലെ കറിവേപ്പിലയും കഴിയ്ക്കാം.
ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ് കറിവേപ്പില. പ്രോട്ടീന്‍, ഫൈബര്‍, ഫോസ്ഫറസ്, കാല്‍സ്യം തുടങ്ങിയ ഘടകങ്ങള്‍ കറിവേപ്പിലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദിവസവും കറിവേപ്പില ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇരുമ്പും കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. അയണ്‍ ഡെഫിഷ്യന്സിയുള്ളവര്ക്കും കറിവേപ്പില ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
Read more: ‘ഇരട്ടകളാണ് സാറേ ഇവിടുത്തെ മെയിന്‍’; ഇതാണ് ഇരട്ടകളുടെ നാട്
തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ് കറിവേപ്പില. പ്രോട്ടീന്‍ ധാരാളമമായി അടങ്ങിയിട്ടുള്ളതിനാല്‍ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ കറിവേപ്പില സഹായിക്കുന്നു. കറിവേപ്പിലയും കറ്റാര്‍വാഴയും ചെമ്പരത്തിയും ഇട്ട് കാച്ചിയ എണ്ണ തലയില്‍ പുരട്ടുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
കാത്സ്യവും ഫോസ്ഫറസും കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും കറിവേപ്പില ഗുണം ചെയ്യും. അതുപോലെ തന്നെ ശരീരത്തിലെ ഇന്‍സുലിന്‍ ഉദ്പാദനത്തെ ക്രമപ്പെടുത്താനും കറിവേപ്പില സഹായിക്കുന്നു.
Story highlights: Health Benefits of Curry leaves