ആസ്വാദക ശ്രദ്ധനേടി ‘ഓപ്പറേഷന്‍ ജാവ’യിലെ ഇരുവഴിയേ ഗാനം

February 8, 2021
Iruvazhiye song from Operation Java

നിരവധി താരങ്ങള്‍ അണിനിരക്കുന്ന മലയാളത്തിലെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത്, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, മാത്യൂസ് തോമസ്, ധന്യ അനന്യ, മമിത ബൈജു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. ഇരുവഴിയേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. നവാതനായ തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വി സിനിമാസ് ഇന്റര്‍നാഷ്ണലിന്റെ ബാനറില്‍ പത്മ ഉദയ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

ജേക്‌സ് ബിജോയ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നു. ജോയ് പോളിന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. അലന്‍ ജോയ് മാത്യു പാര്‍വതി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇരുവഴിയേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിയ്ക്കുന്നത്.

Read more: അന്ന് അനാഥാലയത്തില്‍ വളര്‍ന്ന ആ പെണ്‍കുട്ടി ഇന്ന് ആയിരക്കണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരമൊരുക്കുന്നു

കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന പല കേസുകളേയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഏകദേശം ചിത്രത്തിനുവേണ്ടി ഒരു വര്‍ഷക്കാലം ഗവേഷണവും നടത്തി. കേരളാ പൊലീസിന്റെ കുറ്റാന്വേഷണ രീതികളും ചിത്രത്തില്‍ ആവിഷ്‌കരിച്ചിട്ടുണ്ട് എന്നാണ് സൂചന. ഫെബ്രുവരി 12 മുതലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ഫായിസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights: Iruvazhiye song from Operation Java