സാങ്കേതിക രംഗത്തേക്ക് സ്ത്രീകളെ കൈപിടിച്ചുയർത്താൻ സൗജന്യ ടെക്നിക്കൽ സ്കിൽ ഡെവലപ്മെന്റ് പരിശീലന പദ്ധതിയുമായി മൈ ജി
എല്ലാ തൊഴിൽ മേഖലയിലും സ്ത്രീസാന്നിധ്യം വളരെ ശക്തമായി സജീവമാകുകയാണ്. ഇന്ന്, സ്ത്രീകൾ കടന്നു ചെല്ലാത്ത മേഖലകൾ ചുരുക്കമാണ്. എന്നാൽ സാങ്കേതിക രംഗങ്ങളിലേക്ക് മാത്രം വനിതകൾ കടന്നുവരുന്നില്ല. അതിന്റെ പ്രധാന കാരണം, സ്ത്രീകൾക്ക് സാങ്കേതിക മേഖലയെ അടുത്തറിയാനും തൊഴിൽ നൈപുണ്യം നേടാനുമുള്ള സാഹചര്യമില്ല എന്നതാണ്. ചുരുക്കം ചിലർ സോഫ്റ്റ് വെയർ ഡവലപ്മെന്റ് മേഖലയിലും ഇലക്ട്രോണിക് ഉപകരണങ്ങളുടെ അസ്സംബ്ലിങ് യൂണിറ്റുകളിലുമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രധാന മേഖലകളിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് ചുരുക്കമാണ്. പ്രത്യേകിച്ച്, ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിങ് മേഖലകളിൽ.
ഈ സാഹചര്യത്തിൽ വളരെയധികം തൊഴിൽ സാധ്യതയുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിങ് രംഗത്തേക്ക് സ്ത്രീകൾക്ക് അവസരമൊരുക്കുകയാണ് കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഉൽപ്പന്ന ഷോറൂമായ മൈ ജി. നവീനമായ ഒട്ടേറെ ആശയങ്ങളിലൂടെയും പദ്ധതികളിലൂടെയും സമൂഹത്തിൽ സാന്നിധ്യം ഉറപ്പിച്ച് മൈ ജി ഇലക്ട്രോണിക് ഗാഡ്ജറ്റ് റിപ്പയറിങ് രംഗത്തും സ്ത്രീ പ്രതിനിധ്യം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി സ്ത്രീകളാക്കായി സൗജന്യ ടെക്നിക്കൽ സ്കിൽ ഡവലപ്മെന്റ് പരിശീലന പദ്ധതിയാണ് മൈ ജി സംഘടിപ്പിക്കുന്നത്.
സ്ത്രീകളുടെ ഉന്നമനത്തിനായി പല പദ്ധതികളും സജീവമാകുന്ന അവസരത്തിൽ മൈ ജിയുടെ പരിശീലന പദ്ധതി വേറിട്ട് നിൽക്കുന്നത് വ്യത്യസ്തമായ മേഖലയിലേക്ക് സ്ത്രീകളെ കൈപിടിച്ചുയർത്താൻ ശ്രമിക്കുന്നതിലൂടെയാണ്. സാങ്കേതിക മേഖലയിൽ വനിതകൾക്ക് അവസരമൊരുക്കുകയാണ് മൈ ജി ഒരുക്കുന്ന ”വിമൺ എംപവർമെന്റ് ത്രൂ ടെക്നിക്കൽ സ്കിൽ ഡവലപ്മെന്റ്” പദ്ധതി.
പദ്ധതിയുടെ ഭാഗമാകാൻ ആഗ്രഹമുള്ള സ്ത്രീകൾക്ക് നിർദേശങ്ങൾക്ക് അനുസരിച്ച് രജിസ്റ്റർ ചെയ്യാം. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സാങ്കേതിക യോഗ്യതയുള്ള സ്ത്രീകൾക്ക് പദ്ധതിയിലൂടെ സർഫസ് മൗണ്ട് ടെക്നോളജി (SMT), മൊബൈൽ ഫോൺ സാങ്കേതിക വിദ്യ തുടങ്ങിയ പ്രത്യേക മേഖലകളിൽ മൈ ജി തികച്ചും സൗജന്യമായി പരിശീലനം നൽകുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പന- വിൽപനാനന്തര രംഗത്ത് 15 വർഷത്തെ സേവന പാരമ്പര്യമുള്ള മൈ ജി യുടെ റിപ്പയറിങ്,അധ്യാപനം,നിർമ്മാണം എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ സ്ത്രീകൾക്ക് ജോലിയും മികച്ച കരിയറും നേടിയെടുക്കാൻ ഈ പദ്ധതിയിലൂടെ മൈ ജി അവസരം ഒരുക്കുന്നു. അതോടൊപ്പം സ്ത്രീകൾക്ക് മാത്രമായുള്ള ഗാഡ്ജറ്റ് റിപ്പയറിങ് സെന്ററും, ഷോറൂമുകളും മറ്റും ഈ പദ്ധതിയുടെ ഭാഗമാണ്.
അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ, സർഫസ് മൗണ്ട് ടെക്നോളജി(SMT) യിലും, മൊബൈൽ ഫോൺ സാങ്കേതിക വിദ്യയിലും പരിശീലനം നൽകുന്നത് വളരെ ചിലവേറിയ ഒന്നാണ്. പക്ഷെ സ്ത്രീകളുടെ ഉന്നമനത്തിനായി തികച്ചും സൗജന്യമായിയാണ് ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പരിശീലന പദ്ധതി മൈ ജി നൽകുന്നത്. സാങ്കേതിക യോഗ്യതയുള്ള സ്ത്രീകൾക്ക് വളരെ മികച്ചൊരു അവസരമാണ് മൈ ജി ഒരുക്കിയിരിക്കുന്നത്.
ലോക വനിതാ ദിനമായ മാർച്ച് 8നാണ് 15 പേരടങ്ങിയ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിക്കുന്നത്. മൈ ജിയുടെ എഡ്യൂക്കേഷണൽ ഡിപ്പാർട്മെന്റായ ‘മൈ ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി’യുടെ കീഴിലാണ് പരിശീലനം. ഒരു വർഷമാണ് പരിശീലന കാലാവധി. അതിന് ശേഷം മൈ ജി യുടെ വിവിധ ടെക്നിക്കൽ ഡിപ്പാർട്മെന്റുകളിൽ അവർക്ക് തൊഴിൽ സാധ്യതയും ഉറപ്പു വരുത്തുന്നു. 3 വർഷത്തെ ഡിപ്ലോമ / ഐ.ടി.ഐ / ഇലക്ട്രോണിക്സ് ട്രേഡ് മുഖ്യ വിഷയമാക്കിയുള്ള വി.എച്ച്എ.സ്. ഇ. ഇതിൽ ഏതെങ്കിലും യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണു. പ്രായം 18 നും 30 നും മധ്യേയാണ്.ഒരു വർഷമാണ് കോഴ്സ് കലാവധി. ഇന്റർവ്യൂവിലൂടെയായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
അപേക്ഷിക്കാനുള്ള ലിങ്ക് https://www.myg.in/women-empowerment-programme
Story highlights- My G women Empowerment programme